logo
add image
റഷ്യന്‍ യാത്രാ വിമാനത്തില്‍ തീപിടിത്തം: 13 പേര്‍ മരിച്ചു

റഷ്യന്‍ യാത്രാ വിമാനത്തില്‍ തീപിടിത്തം: 13 പേര്‍ മരിച്ചു

മോസ്‌കോ. റഷ്യന്‍ വിമാനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് 13 യാത്രക്കാര്‍ മരിച്ചു. റഷ്യയിലെ ഷെറെമോത്യേവോ വിമാനത്താവളത്തില്‍ നിന്ന് മുന്‍മാന്‍ക് നഗരത്തിലേക്കു പുറപ്പെട്ട സുഖോയി സൂപ്പര്‍
ജെറ്റ് 100 എന്ന വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. വിമാനത്തില്‍ 78 യാത്രക്കാരുണ്ടായിരുന്നു.  തീ പടരുന്നത് മനസ്സിലാക്കി വിമാനം തിരിച്ചിറക്കുകയും അടിയന്തിരമായി മറ്റു യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തതിനാല്‍ വന്‍ ആള്‍നാശം  ഒഴിവായി. യാത്രക്കാര്‍ പുറത്തിറങ്ങിയതിനു പിന്നാലെ വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. പറന്നുയര്‍ന്ന ഉടനെ തീപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ലാന്‍ഡിങ്ങിന് അനുമതി ലഭിച്ചു. എന്നാല്‍ രണ്ടാം തവണയാണ് ലാന്‍ഡ് ചെയ്യാന്‍ സാധിച്ചത്. അപ്പോഴേക്കും തീ പടര്‍ന്നിരുന്നു. 
 

RELATED STORIES

Top