logo
add image
ഐ എസ് ചാവേറാക്രമണം; രഹസ്യാന്വേഷണ  സംഘം കേരളത്തില്‍ 

ഐ എസ് ചാവേറാക്രമണം; രഹസ്യാന്വേഷണ  സംഘം കേരളത്തില്‍ 

കൊച്ചി. ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയ ഐ എസ് ഭീകരരുടെ സംഘത്തില്‍ കേരളത്തില്‍ നിന്നുള്ളവരും എത്തിയെന്ന വിവരത്തെക്കുറിച്ച് അന്വേഷിക്കാന്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ കേരളത്തിലെത്തി. കരസേനയുടെയും വ്യോമ,നാവികസേനകളുടെയും സംഘങ്ങള്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ക്യാമ്പ് ചെയ്യുകയാണ്. സുരക്ഷാ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. രാജ്യത്തു തന്നെ ഏറ്റവുമധികം പേര്‍ ഐ എസില്‍ ചേര്‍ന്നിരിക്കുന്നത് കേരളത്തില്‍ നിന്നാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. ഐ എസിന്റെ പ്രധാനകേന്ദ്രമായ കാബൂളില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന മലയാളികള്‍ നാട്ടിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സംസ്ഥാനപോലീസ് ഇതിനെതിരെ നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി. 
    സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് ഇന്റലിജന്റ്‌സ് വിഭാഗം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം തന്നെ സ്‌ഫോടനം നടത്തി തങ്ങളുടെ വരവ് അറിയിക്കുന്നതിനുള്ള പദ്ധതിയാണ് ഐ എസ് ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം. അടിയന്തിര സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി സേനകളുടെ മോക് ഡ്രില്ലുകള്‍ നടക്കുന്നുണ്ട്. പാലക്കാട് നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസിന്റെ അനുയായികളെ കേന്ദ്ര ഏജന്‍സി നിരീക്ഷിച്ചു വരികയാണ്. സംശയിക്കുന്നുവരുടെ ഐ പി അഡ്രസ്സുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സ്‌ഫോടനസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. 
 

RELATED STORIES

Top