logo
add image
ഏഴുവയസ്സുകാരന്റെ മരണം; അമ്മയും അറസ്റ്റില്‍

ഏഴുവയസ്സുകാരന്റെ മരണം; അമ്മയും അറസ്റ്റില്‍

കൊച്ചി. തൊടുപുഴയില്‍ ക്രൂരമായി കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് 75 പ്രകാരം കേസെടുക്കാനാണ് ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശം. കുറ്റകൃത്യം മറച്ചുവയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഉടുമ്പന്‍ചോലയിലെ വസതിയിലായിരുന്ന ഇവരെ സ്റ്റേഷനിലേക്ക് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ അരുണ്‍ ആനന്ദ് പോലീസ് കസ്റ്റഡിയിലാണ്.  മരിച്ച കുഞ്ഞിന്റെ സഹോദരനെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ശിശുക്ഷേമ സമിതി തീരുമാനിച്ചു. പത്തുവര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് അമ്മയ്ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. 
   

 

RELATED STORIES

Top