logo
add image
ഐ പി സി യുകെ അയര്‍ലന്റ് റീജിയന്‍ കോണ്‍ഫറന്‍സ്

ഐ പി സി യുകെ അയര്‍ലന്റ് റീജിയന്‍ കോണ്‍ഫറന്‍സ്

ലണ്ടന്‍. ഐ പി സി ഔദ്യോഗിക വിഭാഗത്തിന്റെ 12#ാമത് റീജിയന്‍ കോണ്‍ഫറന്‍സ് 2019 മെയ് 31 വെള്ളിയാഴ്ച മുതല്‍ ജൂണ്‍ 2 ഞായര്‍ വരെ നടക്കും. ലണ്ടനില്‍ (ബ്രെന്റ്‌സൈഡ് ഹൈസ്‌കൂള്‍, ഗ്രീന്‍ഫോര്‍ഡ് അവന്യു, ഹാന്‍വെല്‍, ണ71ററ) വച്ചു നടക്കുന്ന കോണ്‍ഫറന്‍സ് ഐ പി സി പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ തോമസ് ഫിലിപ്പ്, പാസ്‌ററര്‍ ബാബു സഖറിയ എന്നിവര്‍ ദൈവവചനം  സംസാരിക്കും. 31 വെള്ളിയാഴ്ച വൈകീട്ട് 6:00 ന് ഉദ്ഘാടവും സുവിശേഷയോഗം ഉണ്ടായിരിക്കും.ജൂണ്‍ 1 ശനിയാഴ്ച രാവിലെ 9:00ന് പാസ്റ്റേഴ്‌സ് മീറ്റിംഗ്, 10:00ന് ഉണര്‍വ്വ് യോഗം എന്നിവയുണ്ടായിരിക്കും. 2:00 മണിയ്ക്ക് സണ്ടേസ്‌കൂള്‍ സമ്മേളനവും 3:00 ന് പി വൈ പി എ സമ്മേളനവും അതിനുശേഷം സഹോദരിമാരുടെ സമ്മേളനവും നടക്കും. വൈകീട്ട് പതിവുപോലെ സുവിശേയോഗവും നടത്തപ്പെടും. ഡോ. ബ്ലസ്സന്‍ മേമനയുടെ നേതൃത്വത്തില്‍ ഐ പി സി റീജിയന്‍ കൊയറാണ് ഗാനശുശ്രൂഷ നിര്‍വഹിക്കുന്നത്. കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്ന കമ്മിറ്റിയില്‍ ബ്രദര്‍ സാം മാത്യു ജോയിന്റി സെക്രട്ടറിയായും ബ്രദര്‍ ജോണ്‍ മാത്യു ട്രഷറാറായും പാസ്റ്റര്‍ സീജോ ജോയി പ്രമോഷണല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു. 
 

RELATED STORIES

Top