logo
add image
ഐ പി സി ഓസ്‌ട്രേലിയ റീജിയന് പുതിയ സാരഥികള്‍

ഐ പി സി ഓസ്‌ട്രേലിയ റീജിയന് പുതിയ സാരഥികള്‍

ബ്രിസ്‌ബെയ്ന്‍. ഐ പി സി ഓസ്‌ട്രേലിയ റീജിയന് 2019-22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബ്രിസ്‌ബെയിനിലെ നോര്‍ത്ത് സൈഡ് ക്രിസ്ത്യന്‍ കോളേജില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ്, വൈസ് പ്രസിഡന്റായി പാസ്റ്റര്‍ വര്‍ഗീസ് ഉണ്ണൂണ്ണി, പ്രകാശ് ജേക്കബ്, സെക്രട്ടറിയായി സജിമോന്‍ മുളമൂട്ടില്‍, ജോയിന്റ് സെക്രട്ടറി& പബ്ലിസിറ്റി കണ്‍വീനറായി ഏലിയാസ് ജോണ്‍ എന്നിവര്‍ ചുമതലയേറ്റു. കൂടാതെ ട്രഷറാറായി ബ്രദര്‍ ജോബിന്‍ ജെയിംസ്, ഇവന്റ് കോര്‍ഡിനേറ്ററായി ബ്രദര്‍ ടോമി വര്‍ഗീസ് എന്നിവരും കമ്മിറ്റി മെമ്പേഴ്‌സായി പാസ്റ്റര്‍ ഏബ്രഹാം ജോര്‍ജ്ജ്, പാസ്റ്റര്‍ സുനില്‍ പണിക്കര്‍, പാസ്റ്റര്‍ മാത്യു തുമരയില്‍, ബ്രദര്‍ ബിന്നി മാത്യു, ബ്രദര്‍ ഏബ്രഹാം വര്‍ഗീസ്, ബ്രദര്‍ ജോര്‍ജ്ജ് കെ ഇടിക്കുള, ബ്രദര്‍ ജെസ്വിന്‍ സി മാത്യുസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
     പി വൈ പി എ ഭാരവാഹികളായി അനിമോന്‍ മുളമൂട്ടില്‍ (പ്രസിഡന്റ്), ഷാരണ്‍ ഡാനിയേല്‍ (വൈസ് പ്രസിഡന്റ്, സന്തോഷ് ജോര്‍ജ്ജ് (സെക്രട്ടറി), സന്തോഷ് മാത്യു (ജോയിന്റ് സെക്രട്ടറി), അജയ് ഫിലിപ്പ് ട്രഷറാര്‍)സുനില്‍ പരേല്‍ ഏബ്രഹാം, നോബിന്‍ തോമസ് ( കമ്മിറ്റി മെമ്പേഴ്‌സ്) എന്നിവര്‍ ചുമതലയേറ്റു. 
  ഓസ്‌ട്രേലിയ റീജിയന്‍ ലേഡീസ് മിനിസ്ട്രിയുടെ രക്ഷാധികാരിയായി സിസ്റ്റര്‍ ലീലാ ജോര്‍ജ്ജാണ് തെരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ പ്രസിഡന്റായി സിസ്റ്റര്‍ ജെസ്സി ജോണ്‍, വൈസ് പ്രസിഡന്റായി സിസ്റ്റര്‍ ജൂബി തോമസ്, സെക്രട്ടറിയായി സിസ്റ്റര്‍ അനു വര്‍ഗീസ്, ജോയിന്റ് സെക്രട്ടറിയായി സിസ്റ്റര്‍ സുമി ലിന്‍സിന്‍, ട്രഷറാറായി സിസ്റ്റര്‍ ബിനു ജോണ്‍, കമ്മിറ്റി മെമ്പേഴ്‌സായി സിസ്റ്റര്‍ സൂസന്‍ പണിക്കര്‍, സിസ്റ്റര്‍ അന്നമ്മ വര്‍ഗീസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 
 

RELATED STORIES

Top