logo
add image
തോല്‍ക്കാന്‍ പഠിക്കാം

തോല്‍ക്കാന്‍ പഠിക്കാം

പൊതുവേ ചൂടേറിയ കാലഘട്ടമാണല്ലോ. തെരഞ്ഞെടുപ്പു ചൂടൂം അതോടൊപ്പം വേനല്‍ച്ചുടൂം ഒപ്പം പരീക്ഷകളുടെ റിസല്‍ട്ടുകളുടെ ചൂടേറിയ വാര്‍ത്തകളും വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കു കയാണല്ലോ. പരീക്ഷകളുടെ ഫലങ്ങളെല്ലാം പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ഇനി നാട്ടില്‍ ഫ്‌ളെക്‌സ് ബോര്‍ ഡുകളും സ്വീകരണങ്ങളും അരങ്ങുതകര്‍ക്കും. എന്നാല്‍ ഇത്തരത്തിലുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകള്‍  വയ്ക്കുന്നത് ഹാനികരമാണെന്ന രീതിയില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പുമായി വിദ്യാഭ്യാസവകുപ്പ് എത്തിയത് പലരും അറിഞ്ഞു കാണില്ല. എന്നാല്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന എല്ലാ വെബ്‌സൈറ്റുകളിലും ഈ നിര്‍ദ്ദേശം ചേര്‍ത്തിരുന്നെങ്കിലും എത്രപേര്‍ ഇതു ശ്രദ്ധിച്ചു എന്ന് അറിയുകയും ഇല്ല. എഴുതാനും വായിക്കാനും അറിയാത്തവര്‍ പോലും പത്താംക്ലാസ് പാസാകുന്ന കാലമാണിത്. വിജയികളുടെ കഠിനാധ്വാനത്തെ വിലകുറച്ചു കാണുകയല്ല, മറിച്ച് പൊരുതി തോറ്റുപോയവരെ കൂടി പരിഗണിക്കുന്നവരാകണം നമ്മള്‍. 
   ആറ് എ പ്ലസ്സും 4 എയും കിട്ടിയ കുട്ടിയെ ഫുള്‍ എപ്ലസ് കിട്ടാത്തതിന് പിതാവ് മണ്‍വെട്ടി കൊണ്ട് അടിച്ച സംഭവം ഈ കൊച്ചു കേരളത്തിലാണ് നടന്നത്. നോക്കൂ, ആ കുട്ടി അനുഭവിച്ച വേദന എത്രമാത്രമായിരിക്കും. ഇത്രയും മാര്‍ക്കു വാങ്ങി ജയിച്ച കുട്ടിയെ ചേര്‍ത്തു പിടിച്ച് ഒന്ന് അഭിനന്ദിക്കുന്നതിനു പകരം മര്‍ദ്ധിക്കുമ്പോള്‍ അവന്റെ മനസ്സില്‍ എന്തുതരം വികാരമായിരിക്കും ഉണ്ടായിരിക്കുക. ചെറിയ ഒരു പരാജയം പോലും താങ്ങാനാവാത്ത വിധമാണ് മലയാളി കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. അപ്പോള്‍ പിന്നെ പരീക്ഷയിലെങ്ങാന്‍ തോറ്റാല്‍ എല്ലാം അവസാനിച്ചു എന്നു കരുതുന്നതില്‍ തെറ്റൊന്നുമില്ല. മാര്‍ക്കു കുറഞ്ഞാല്‍ ആത്മഹത്യയാണ് പോംവഴി എന്നു കുട്ടി കരുതിയാല്‍ ആരാണ് തെറ്റുകാര്‍? മാതാപിതാക്കളും അധ്യാപകരും ഒരു പോലെ തെറ്റുകാരാണ് ഇക്കാര്യത്തില്‍. പഠിക്കുന്ന കുട്ടികളെ മാത്രം ശ്രദ്ധിക്കുകയും പഠിക്കാത്തവരെ ഉഴപ്പന്മാര്‍ എന്ന പേരില്‍ പുറകിലേക്ക് മാറ്റിനിര്‍ത്തുകയും ചെയ്യുന്ന എത്രസ്‌കൂളുകള്‍ നമ്മുടെ നാട്ടിലുണ്ടെന്ന് നാം ചിന്തിക്കണം. അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അതിലൂടെ അവരുടെ ലക്ഷ്യം നേടാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന അധ്യാപകരും കുറവാണ്. തോല്‍വിയൊരിക്കലും ഒരു അവസാനമല്ല, മറിച്ച് മികച്ച അവസരങ്ങള്‍ തേടുന്നതില്‍ അല്‍പകാലത്തേക്കുണ്ടായ താമസം മാത്രമാണെന്ന് നാം നമ്മുടെ കുട്ടികളെ എന്നാണ് പഠിപ്പിക്കുക? 
    തിരുവനന്തപുരം മുന്‍കലക്ടറായ പ്രശാന്ത് നായരുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ എ പ്ലസ്സ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിളിച്ചാല്‍ സ്‌നേഹത്തോടെ വരാന്‍ നിര്‍വാഹമില്ല എന്നു പറയാന്‍ അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്യുന്നു. കാരണം മാര്‍ക്ക് ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണെന്നും അത് കാണിക്കേണ്ട സ്ഥലത്തുമാത്രം കാണിച്ചാല്‍ മതിയെന്നുമാണ് അദ്ദേഹം പറയുന്നത്. മിടുക്കരെന്നു നാം പറയുന്ന കുട്ടികള്‍ക്ക് സ്വീകരണം നല്‍കുമ്പോള്‍ എത്ര ശ്രമിച്ചിട്ടും നേടാന്‍ പറ്റാതെ പോയതിന്റെ സങ്കടവുമായി നില്‍ക്കുന്ന മേല്‍പ്പറഞ്ഞ മര്‍ദ്ദനമേറ്റ കുട്ടിയെപ്പോലുള്ളവരെ കുടി നാം പരിഗണിക്കേണ്ടതുണ്ട്.

RELATED STORIES

 • വചനം അനുഷ്ഠിക്കാം

  വചനം അനുഷ്ഠിക്കാം

  ജോര്‍ജ്ജ് വര്‍ഗ്ഗീസ്

 • ഗുണമേന്‍മ ജീവിതത്തില്‍

  ഗുണമേന്‍മ ജീവിതത്തില്‍

  ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍

 •   മടങ്ങിവരാം പ്രാര്‍ത്ഥനയിലേക്ക് 

    മടങ്ങിവരാം പ്രാര്‍ത്ഥനയിലേക്ക് 

  ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍

 • സ്ഥലംമാറ്റത്തിലെ ആകുലതകള്‍

  സ്ഥലംമാറ്റത്തിലെ ആകുലതകള്‍

  മാര്‍ച്ച് - ഏപ്രില്‍ മാസമാകുന്നതോടെ പെന്തക്കോസ്ത് സഭാജനങ്ങളുടെയിടയിലും ശുശ്രൂഷകന്മാരുടെയിടെയിലും പ്രധാന ചര്‍ച്ചാവിഷയം 'ശുശ്രൂഷകന്മാരുടെ സ്ഥലം മാറ്റം' എന്നതാണ്. ചില ലോക്കല്‍ ചര്‍ച്ചുകളില്‍ 'ഒരു ശുശ്രൂഷകന്‍ മൂന്ന് വര്‍ഷത്തേക്കുമാത്രം' എന്ന് കമ്മറ്റികൂടി തീരുമാനിച്ചുവച്ചിട്ടുണ്ട്. സ്ഥലം മാറ്റത്തിന്റെ ചൂട്

 •  നല്ല സഖിയായ കര്‍ത്താവ്

  നല്ല സഖിയായ കര്‍ത്താവ്

  ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍ മനുഷ്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാ ണ് 'സഖിത്വം' അഥവാ സൗ ഹൃദം എന്നത്. ഏതൊരു മനുഷ്യന്റെയും വ്യക്തിത്വ ത്തില്‍ അവന്റെ മാതാപിതാ ക്കള്‍ കഴിഞ്ഞാല്‍ സ്വാധീനം ചെലുത്തുന്നത് സുഹൃത്തു ക്കള്‍ തന്നെയാണ്. 'നിന്റെ സുഹൃത്തുക്കള്‍ ആരാണെ ന്നു പറയൂ, ഞാന്‍ നീ ആരാ ണെന്ന് പറയാം'

Top