logo
add image
പ്രളയം മുന്‍കൂട്ടി അറിയാന്‍ സംവിധാനമൊരുക്കി ഗൂഗിള്‍

പ്രളയം മുന്‍കൂട്ടി അറിയാന്‍ സംവിധാനമൊരുക്കി ഗൂഗിള്‍

ന്യൂഡല്‍ഹി. രാജ്യത്തെ നടുക്കിയ പ്രളയത്തിന്റെ മുറിപ്പാടുകള്‍ കേരളത്തില്‍ ഇനിയും ബാക്കിയാണ്. അതിനാല്‍ തന്നെ അത്തരമൊരു സാഹചര്യത്തെ കുറിച്ച് മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍.  നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് സംവിധാനം ഒരുക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അല്‍ഗരിതം ഉപയോഗിച്ചാണ് പ്രളയ സാധ്യതാ മേഖലകളും മഴ കൂടുതല്‍ പെയ്യാന്‍ സാധ്യതയുള്ള സ്ഥലങ്ങളും കണ്ടെത്തി മുന്നറിയിപ്പ് നല്‍കാന്‍ പദ്ധതി തയാറാക്കുന്നത്. സെപ്തംബറോടെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തയാറാക്കുന്നതിനായി രാജ്യത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗൂഗിളിന് കൈമാറും. കേന്ദ്ര ജലകമ്മീഷനുമായി സഹകരിച്ചാണ് സംവിധാനം തയാറാക്കുന്നത്. 
    പാട്‌നയിലാണ് ഈ സംവിധാനം ആദ്യം നിലവില്‍ വരുന്നത്. ഇവിടെ പ്രവര്‍ത്തനം സുഗമമാണെങ്കില്‍ രാജ്യത്ത് ഏറ്റവുമധികം മഴ ലഭിക്കുന്നയിടങ്ങളില്‍ പദ്ധതി നടപ്പാക്കും. ലോകത്തെ പ്രളയ ദുരന്തത്തില്‍ ഇരുപതു ശതമാനം ഇന്ത്യയിലാണെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. 
 

RELATED STORIES

Top