logo
add image
കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറക്കുമോ? അത് പഴയ കഥ

കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറക്കുമോ? അത് പഴയ കഥ

വളരെ തിരക്കുള്ള സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് ആവശ്യങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ എവിടെയാണ് വാഹനമെന്ന് മറന്നിട്ടുണ്ടോ ഒരിക്കലെങ്കിലും. എങ്കില്‍ ഇനിയതുണ്ടാകില്ല. ഇത്തരക്കാര്‍ക്ക് സഹായമായി ഗൂഗിള്‍ എത്തുന്നു. വാഹനം പാര്‍ക്ക് ചെയ്ത സ്ഥലം ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തിവെയ്ക്കാം. ആന്‍ഡ്രോയ്ഡിലും ഐ ഒ എസിലും ഈ സൗകര്യം ലഭിക്കും. വാഹനം പാര്‍ക്ക് ചെയ്ത ശേഷം മാപ്പില്‍ കാണുന്ന നീല അടയാളത്തില്‍ തൊടുമ്പോള്‍ സേവ് യുവര്‍ പാര്‍ക്കിങ് എന്ന ഓപ്ഷനില്‍ തൊട്ടാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാനുള്ള ഓപ്ഷനുകളും ലഭ്യമാണ്. ഗൂഗിള്‍ മാപ്പിന് താഴെയുള്ള പാര്‍ക്കിങ് ലൊക്കേഷന്‍ ബാറില്‍ ടാപ്പ് ചെയ്ത് എന്റര്‍ നോട്ട്‌സ് എന്ന ഓപ്ഷനില്‍  പാര്‍ക്കിങ് ടൈം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെറ്റു ചെയ്യാം. കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ക്കാനും വിവരങ്ങള്‍ വേണ്ടപ്പെട്ടവരുമായി പങ്കുവയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. 
 

RELATED STORIES

Top