logo
add image
മാഞ്ചസ്റ്റര്‍ ക്രിക്കറ്റ്; കാണികള്‍ക്ക് മെത്തയില്‍ കിടന്നും മത്സരം കാണാന്‍ സൗകര്യം

മാഞ്ചസ്റ്റര്‍ ക്രിക്കറ്റ്; കാണികള്‍ക്ക് മെത്തയില്‍ കിടന്നും മത്സരം കാണാന്‍ സൗകര്യം

മാഞ്ചസ്റ്റര്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് ക്രിക്കറ്റ് കാണാനായി കാണികള്‍ക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കി സംഘാടകര്‍. സ്വന്തം കിടപ്പുമുറിയിലെ മെത്തയില്‍ കിടന്നുകൊണ്ട് കളി കാണാന്‍ സാധിക്കുന്ന തരത്തിലുള്ള സൗകര്യവുമായി ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍ എന്ന ചതുര്‍നക്ഷത്ര ഹോട്ടലാണ് ഒരുക്കിയിരിക്കുന്നത്. ഗാലറിയിലിരുന്ന കളി കാണുന്ന ഫീല്‍ ലഭിക്കണമെങ്കില്‍ മുറികളുടെ ബാല്‍ക്കണിയിലേക്ക് വരാം. ക്രിക്കറ്റ് കളി കാണുന്നതിനായി ടിക്കറ്റെടുക്കുന്നവര്‍ക്കു മാത്രമാണ് ഹോട്ടലില്‍ മുറി ലഭിക്കുക. ക്രിക്കറ്റ് പിച്ചിന് അഭിമുഖമായി നില്‍ക്കുന്ന ഹോട്ടലില്‍ 85 മുറികളാണുള്ളത്. ചില അവസരങ്ങളില്‍ മുറിയെടുത്തവര്‍ക്ക് അതിഥികളുമായും എത്താം. ക്രിക്കറ്റ് കളികള്‍ നന്നായി കാണാവുന്ന കോണ്‍ഫറന്‍സ് ഹാളുകളും ഒരുക്കിയിട്ടുണ്ട്. 
    കായികം, ടൂറിസം ബിസിനസ് എന്നിവ ഒരുമിച്ച് ഒരു കുടക്കീഴില്‍ അണി നിരത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്. പണം മുടക്കുന്നവര്‍ക്ക് സ്വസ്ഥതയോടെ സ്വകാര്യത നഷ്ടപ്പെടാതെ എന്നാല്‍ ആവേശത്തോടെ ക്രിക്കറ്റ് ആസ്വദിക്കാനുള്ള അവസരമാണ് ലഭ്യമാവുന്നത്. 
 

RELATED STORIES

Top