logo
add image
പഠിക്കാം ഇനി കണ്ടും കേട്ടും

പഠിക്കാം ഇനി കണ്ടും കേട്ടും

തിരുവനന്തപുരം. പാഠപുസ്തകങ്ങള്‍ ഇനി കണ്ടും കേട്ടും പഠിക്കാം. പാഠ്യവിഷയങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കാണാനും കേള്‍ക്കാനുമായി ക്യൂ ആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകങ്ങള്‍ തയാറാക്കിയിരിക്കുന്നത്. എസ് സി ഇ ആര്‍ ടിയുടെ 9,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ഇത്തരത്തില്‍ തയാറാക്കിയിരിക്കുന്നത്. ക്യൂ ആര്‍ കോഡുകള്‍ സ്മാര്‍ട്ട് ഫോണുപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ കൂടുതല്‍ വീഡിയോകള്‍ കാണാനും കേള്‍ക്കാനും സാധിക്കും. 
    സയന്‍സ് വിഷയങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് പാഠങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കണക്ക് എളുപ്പമാക്കുന്നതിനായി ജിയോജിബ്ര എന്ന ആപ്പ് ഉപയോഗിച്ച് ലളിതമായി വീഡിയോ ചെയ്തിട്ടുണ്ട്. മലയാളം മീഡിയത്തിലെയും ഇംഗ്ലീഷ് മീഡിയത്തിലെയും കുട്ടികള്‍ക്കായി പ്രത്യേകം വീഡിയോകള്‍ തയാറാക്കിയിരിക്കുന്നു. അധ്യാപകര്‍ക്ക് ഇതില്‍ പരിശീലനം നല്‍കുന്ന പരിപാടികള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. 
    കേന്ദ്ര, സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതികളുടെ കീഴിലുള്ള ദക്ഷ, സമഗ്ര എന്നീ പോര്‍ട്ടലുകളാണ് വീഡിയോകള്‍ തയാറാക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. 

RELATED STORIES

Top