logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
ബന്ധങ്ങള്‍ ആസ്വാദ്യകരമാകാന്‍

ബന്ധങ്ങള്‍ ആസ്വാദ്യകരമാകാന്‍

അയല്‍വാസികളും കളിക്കൂട്ടുകാരുമാണ് ചന്തുവും ചിന്നുവും.പങ്കുവെച്ചും കൈമാറിയും ആസ്വദിച്ചു  കളിച്ച ഒരു വൈകുന്നേരം അമ്മാവന്‍ നല്‍കിയ വിശേഷമായ മിഠായിപ്പൊതിയുടെ കാര്യം  ചിന്നു പറഞ്ഞു. കേട്ടപ്പോഴേ ചന്തുവിന് കൊതിയായി. ഇരുവരും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനമായി. ചന്തു കൈയ്യിലുള്ള കളര്‍ പെന്‍സില്‍ ശേഖരം ചിന്നുവിനു നല്‍കണം; പകരം മിഠായി ശേഖരം  ചിന്നു കൈ മാറും.പിറ്റേന്ന് കളര്‍പെന്‍സിലുകള്‍ എടുത്തുകെട്ടിവച്ചപ്പോള്‍ അതില്‍ ചിലത് ആരും കാണാതെ  ചന്തു ഒളിച്ചുവച്ചു. എന്നിട്ടത് മുഴുവനുമുണ്ട് എന്ന ഭാവത്തില്‍ ചിന്നുവിനു നല്‍കി. ചിന്നുവാകട്ടെ ലഭിച്ച മിഠായികള്‍ മുഴുവനും ചന്തുവിനു കൊടുത്തു. അന്നു രാത്രി മിഠായി തിന്നെങ്കിലും ചിന്നുവും ഞാന്‍ ചെയ്തതുപോലെ കുറച്ച് മിഠായികള്‍ മാറ്റിവച്ച്  ആസ്വാദിക്കുന്നുണ്ടാകും എന്ന് ചിന്തിച്ച ചന്തുവിന് ഒട്ടും സന്തോഷം തോന്നിയില്ല. ഉറക്കവും വന്നില്ല. എന്നാല്‍ എല്ലാ മിഠായികളും നല്‍കിയ ചിന്നുവാകട്ടെ ലഭിച്ച പെന്‍സിലുകളില്‍ തൃപ്തയായി സന്തോഷത്തോടെ കിടന്നുറങ്ങി.
    ബന്ധങ്ങള്‍ ആസ്വാദ്യകരമാകണമെങ്കില്‍ നല്‍കുന്നത് നൂറുശതമാനം ആയിരിക്കണം. മുഴുവന്‍ നല്‍കാതെ പിടിച്ചുവച്ചാല്‍ പങ്കാളിയും ഇതുപോലെ ചെയ്തിട്ടുണ്ടാവുമെന്ന് സംശയിക്കുകയും  സ്വസ്ഥത നഷ്ടപ്പെടുകയും ചെയ്യും. ദാമ്പത്യത്തിലും സൗഹൃദത്തിലും ഉദ്യോഗത്തിലുമൊക്കെ ഈ നൂറു ശതമാനപ്രമാണം ബാധകമാണ്. നമ്മില്‍നിന്നും പ്രതീക്ഷിക്കുന്നത് മുഴുവനും നല്‍കിയാല്‍ സമാധാനത്തോടെ സന്തോഷപൂര്‍വ്വം കിടന്നുറങ്ങാം.
 

RELATED STORIES

Top