logo
add image
ആയുസ് കൂട്ടാന്‍ പച്ചക്കറി.

ആയുസ് കൂട്ടാന്‍ പച്ചക്കറി.

വാഷിംഗ്ടണ്‍. സസ്യഭുക്കായാല്‍ ആയുസ് ദീര്‍ഘിപ്പിക്കാം. സസ്യാഹാരം സംബന്ധിച്ച പഠനം നടത്തിയ ഗവേഷകര്‍ക്കു മുന്നിലും ആ വസ്തുത തെളിഞ്ഞു. സസ്യാഹാരം കഴിക്കുന്നവരില്‍ അകാല മരണസംഖ്യയുടെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. പുരുഷന്മാരാണ് ഇക്കാര്യത്തില്‍ സ്ത്രീകളെക്കാള്‍ മുന്നില്‍. കാലിഫോര്‍ണിയയിലെ ലോമ ലിന്‍ഡയൂണിവേഴ്‌സിറ്റിയിലെ മെക്കല്‍ ജെ ഓര്‍ലിച്ചും സം ഘവും ആറു വര്‍ഷം കൊണ്ട് 73308 പേരില്‍ നടത്തിയ നിരിക്ഷണത്തിനൊടുവിലാണ് ഈ നിഗമനത്തിലെത്തിയത്. ആയുസ്സും ആരോഗ്യവുമുള്ള ജീവിതത്തിന് അടിത്തറയിടുന്നത് സസ്യഭക്ഷണമാണെന്ന് ഗവേഷകര്‍ പറയുന്നു. ഭക്ഷണവും മരണവും തമ്മിലുള്ള ബന്ധമായിരുന്നു പരീക്ഷണത്തിന്റെ കാതല്‍. എന്നാല്‍ ഈ ബന്ധം എങ്ങനെയെന്ന് തെളിയിക്കാന്‍ ഗവേഷകര്‍ക്ക് കഴിയുന്നില്ല. ആളുകളെ 5 സംഘങ്ങളായി തിരിച്ചായിരുന്നു പഠനം. പൂര്‍ണ്ണ സസ്യഭുക്കുകള്‍, മാംസഭുക്കുകള്‍, മാംസ ഭക്ഷണവും സസ്യഭക്ഷണവും കഴിക്കുന്നവര്‍, മത്സ്യം കഴിക്കുന്ന സസ്യഭുക്കുകള്‍, പാലും മുട്ടയും കഴിക്കുന്ന സസ്യഭുക്കുകള്‍ എന്നിങ്ങനെയായിരുന്നു സംഘങ്ങള്‍.
 

RELATED STORIES

Top