logo
add image
സി ഇ എമ്മിന്റെ ആഭിമുഖ്യത്തില്‍ കാത്തിരിപ്പു യോഗവും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും ജൂണ്‍ 1ന്

സി ഇ എമ്മിന്റെ ആഭിമുഖ്യത്തില്‍ കാത്തിരിപ്പു യോഗവും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും ജൂണ്‍ 1ന്

പെരുമ്പാവൂര്‍. ശാരോന്‍ ഫെല്ലോഷിപ്പിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്‌മെന്റിന്റെ കേന്ദ്ര കമ്മിറ്റിയും പെരുമ്പാവൂര്‍ സെക്ഷനും സംയുക്തമായി നടത്തുന്ന കാത്തിരിപ്പുയോഗവും  കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും 2019 ജൂണ്‍ 1ന് നടക്കും. പെരുമ്പാവൂര്‍ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ വച്ച് രാവിലെ 10 മൂതല്‍ വൈകീട്ട് 4 വരെയായിരിക്കും മീറ്റിംഗ് നടക്കുന്നത്. പാസ്റ്റര്‍ ഏബ്രഹാം ജോസഫ് യോഗത്തിന്റെ  സമര്‍പ്പണം നടത്തും. പാസ്‌ററര്‍ സാജു മാവേലിക്കരയാണ് മുഖ്യപ്രഭാഷകനായി എത്തുന്നത്. സുവിശേഷകനായ ബിജോയി എം ജോസഫ് ക്ലാസ്സുകള്‍ നയിക്കും.
    ഭയമില്ലാതെ എങ്ങനെ പഠനത്തില്‍ മുന്നേറാം, ക്രമീകൃതമായ പഠനം, പഠനത്തില്‍ എങ്ങനെ മികവുറ്റരാകാം, എങ്ങനെ ഒരു നല്ല വിദ്യാര്‍ത്ഥിയാകാം, എങ്ങനെ ഒരു നല്ല വ്യക്തിയാകാം എന്നീ വിഷയങ്ങളടങ്ങിയ ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. സിഇഎം ജനറല്‍ പ്രസിഡന്റായ പാസ്റ്റര്‍ സോവി മാത്യു, സി ഇ എം ജനറല്‍ സെക്രട്ടറിയായ പാസ്റ്റര്‍ ജോമോന്‍ ജോസഫ്, സി ഇ എം ജനറല്‍ വൈസ് പ്രസിഡന്റായ പാസ്റ്റര്‍ ബിനു ഏബ്രഹാം എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കും. 
 

RELATED STORIES

Top