logo
add image
ഡല്‍ഹിയില്‍ മുസ്ലീം യുവാവിന് മര്‍ദ്ദനം

ഡല്‍ഹിയില്‍ മുസ്ലീം യുവാവിന് മര്‍ദ്ദനം

ഗുരുഗ്രാം. ഡല്‍ഹിയില്‍ മുസ്ലീം യുവാവിനെ ഒരു സംഘമാളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ന്യൂഡല്‍ഹിയിലെ ഗുഡ്ഗാവിലാണ് തലയിലെ തൊപ്പി നീക്കം ചെയ്യാനാവശ്യപ്പെട്ട് മുസ്ലീം യുവാവിനെ മര്‍ദ്ദിച്ചത്. ശനിയാഴ്ച  രാത്രിയായിരുന്നു മുഹമ്മദ് ബരാക് എന്ന 25 കാരന് മര്‍ദ്ദനമേറ്റത്. പള്ളിയില്‍ നിന്ന് നമസ്‌കാരം കഴിഞ്ഞു വന്ന മുഹമ്മദിനെ തടഞ്ഞു നിര്‍ത്തുകയും ജയ്ശ്രീറാം വിളിക്കാനും  തൊപ്പി മാറ്റാനും ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച മുഹമ്മദിന്റെ തൊപ്പി തട്ടിക്കളയുകയും ക്രൂരമായി മര്‍ദ്ദിക്കുകയൂം ആയിരുന്നെന്ന് യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

RELATED STORIES

Top