logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
       ഒരുങ്ങുക!ഒരുക്കുക

       ഒരുങ്ങുക!ഒരുക്കുക

ക്രിസ്തുനാഥന്‍ അന്ത്യകാലഘട്ടത്തിന്റെ സൂചികയായി നോഹയുടെ സമയങ്ങളെ പഠനവിധേയമാക്കുവാന്‍ ആ വശ്യപ്പെട്ടിട്ടുണ്ടല്ലോ.നോഹ ദൈവകല്പന അനുസരിക്കുവാന്‍ തെല്ലും അമാന്തിക്കാതെ വരുവാന്‍ പോകുന്ന ന്യായവിധിയെക്കുറിച്ചുള്ള വചനഘോഷണവും പെട്ടകനിര്‍മ്മാണവും തുല്യപ്രാധാന്യത്തോടെ നിര്‍വഹിച്ചു എന്ന് മനസിലാക്കാം.
      സഭയുടെ ഇന്നിന്റെ ആവശ്യവും ഉത്തരവാദിത്വ വും,ഉണര്‍വോടെ നിന്നുകൊ ണ്ട് ദൈവജനത്തിന്റെ ഒരു ക്കം പൂര്‍ത്തീകരിക്കുകയും സുവിശേഷത്തിലൂടെ ആ ത്മാക്കളെ ദൈവസഭയിലേ ക്ക് കൊണ്ടുവരികയും ചെയ്യു ക എന്നതാണ്.നോഹയുടെ പെട്ടകനിര്‍മ്മാണം തനി ക്കും കുടുംബത്തിനും ,തന്റെ പ്രസംഗത്തിലൂടെ രക്ഷ പ്രാ പിക്കാന്‍ ഉത്സാഹിക്കുന്നവര്‍ക്കും വേണ്ടി ആയിരുന്നു.
          പെന്തെക്കോസ്തു ദൈവസഭകളുടെ ഭരണവും കണ്‍വന്‍ഷനുകളും ദൈവവചനവെളിച്ചത്തില്‍ പുനര്‍വിചിന്തനം നടത്തുന്നത് കാലഘട്ടത്തിന്റെ ആവശ്യമായി.മാത്രമല്ല,ഇത് ദൈവജനവും ദൈവവും ആഗ്രഹിക്കുന്നു.ക്രിസ്തുകേന്ദ്രീകൃതമായി ക്രി സ്തു ദര്‍ശനത്തോടെയും ആ മാതൃകയോടെയും ജീവി തം നയിക്കുവാന്‍ കഴിയുകയെന്നതാണ് ക്രിസ്ത്യാനിത്വത്തിന്റെ ലക്ഷ്യവും നിയോഗവും. ഈ ഉദ്യമത്തില്‍ സഭാനേതൃത്വം,ക്രിസ്തു നമുക്ക് നല്കിയ മാനദണ്ഡവും മൂ ല്യവുമൊക്കെ തള്ളിക്കള ഞ്ഞു എന്ന് ഇന്നുള്ള സാഹചര്യങ്ങള്‍ നമ്മെ ദുഖത്തോ ടെ ചിന്തിപ്പിക്കുന്നുണ്ടോ? പൊതു തിരഞ്ഞെടുപ്പില്‍ കാ ണാത്ത രാഷ്ട്രീയ തന്ത്രങ്ങ ള്‍ സഭയുടെ നേതൃത്വത്തില്‍ എത്തുവാന്‍ വേണ്ടി ഉപയോഗിക്കുന്നില്ലേ?നിയമനങ്ങളുടെയും തിരഞ്ഞെടുപ്പിന്റെ യും മാനദണ്ഡം പണവും കായികബലവും ആയി മാറിയില്ലേ?നിയന്ത്രിക്കുവാന്‍ നി യോഗം ലഭിച്ച നേതൃത്വം തെറ്റിയാല്‍ പിന്നെ മറ്റുള്ള ഭാഗങ്ങള്‍ നമുക്ക് ചിന്തിക്കുവാന്‍ പോലും കഴിയില്ല.
       ദൈവിക അഭിഷേകത്തിനും ആ ത്മാക്കളുടെ രക്ഷയ്ക്കും വാര്‍ഷിക കാ ര്യപരിപാടികളിലും പദ്ധതികളിലും വളരെ ചെറിയ സ്ഥാനമാണുള്ളത് എന്ന് നാം സംശയിച്ചുപോവുകയാണ്. സഭയുടെ ആസ്ഥാനം മെച്ചപ്പെടുത്തുന്നതിന് വ സ്തു സമാഹരണം, കെട്ടിടനിര്‍ മ്മാണം ഇവയൊക്കെയാണ് പ്രധാനപ്രവര്‍ത്തനങ്ങള്‍.ഇങ്ങനെയുള്ള പദ്ധതികള്‍ എല്ലാ സഭകളും മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ളത് ഈ കാലഘട്ടത്തില്‍ പൊതുവില്‍ ഒരു വിചിന്തനത്തിന്റെ ആവശ്യം വര്‍ദ്ധിപ്പിക്കുന്നില്ലേ?ദൈവസഭകളുടെ കണ്‍വന്‍ഷന്‍ പ ഠനവിഷയം ആക്കിയാല്‍ നാം ധാരാളം പണം ചിലവഴിച്ചു നടത്തുന്ന ഈ പരിപാടികളില്‍ നമ്മുടെ സ്ഥാപനങ്ങളുടെ മഹത്വം വെളിപ്പെടുത്തുക എന്നത് മാത്രമാണോ ലക്ഷ്യം എന്നു സംശയം തോന്നിപ്പോകും.സ്ഥാപനവത്ക്കരണം മാത്രമാണോ നമ്മുടെ ലക്ഷ്യവും നിയോഗവും എന്ന് സംശയം തോ ന്നുന്നില്ലേ?ആത്മാക്കളുടെ വീണ്ടും ജനനം,പുതുക്കം പ്രാപിക്കല്‍ ഒക്കെ നടക്കുന്ന ുണ്ടോയെന്ന് വളരെ ദുഖത്തോടെ ചിന്തിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യേണ്ടതല്ലേ? ന മ്മെ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍ നല്കി നടത്തിയ പൂര്‍വ്വ പിതാക്കന്‍മാര്‍ വസ്തുസമ്പാദനം നടത്തി അവയെ താലോലിച്ചു നടന്നിരുന്നു എങ്കില്‍ നമ്മുടെ വിശ്വാസം ഇന്നുണ്ടാകുമോ എന്നു നാം സ്വയം ചോദിക്കണം.അവര്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന രാജ്യത്തെ ക്കുറിച്ച് ബോധവാന്‍മാരും ആ ലക്ഷ്യത്തിനു വേണ്ടി ജീവിതം നയിച്ചവരുമായിരുന്നു.ഇന്ന് സ്ഥിതി വിപരീതദിശയിലേക്കോ പോകുന്നത്?സ്വന്തം സാമ്രാജ്യങ്ങ ള്‍ കെട്ടിപ്പൊക്കുമ്പോള്‍ സ്വര്‍ഗ്ഗീയദര്‍ശനങ്ങള്‍ ആ ഉദ്യമങ്ങള്‍ക്ക് പിന്‍ബലമാകാറുണ്ടോ?സ്ഥാപനങ്ങളുടെ വളര്‍ച്ചയും വലിപ്പവും വര്‍ദ്ധിക്കുന്നത്,അവയുടെ നേതൃസ്ഥാനങ്ങളിലേക്ക് എത്തുവാനുള്ള മത്സരം വര്‍ദ്ധിക്കുന്നതിന് കാരണങ്ങളില്‍ ഒന്നാണെന്ന് ന്യായമായി സംശയം തോന്നിയാല്‍ തെറ്റുണ്ടോ? വാതി ല്‍ക്കല്‍ നിന്നു മുട്ടുന്ന ക്രി സ്തുവിനെ നമ്മുടെ സഭയു ടെ ഉള്‍തലത്തില്‍ ഒന്നു വരുവാന്‍ അനുവദിക്കാം.നാം മാ നസാന്തരത്തോടെ എതിരേ ല്‍ക്കുമെങ്കില്‍ കര്‍ത്താവ് ന മുക്കാശ്വാസം നല്‍കും.അല്ലെങ്കില്‍ യെരുശലേമിലെ ദൈവാലയത്തില്‍ പൊന്‍വാണിഭക്കാരെ പുറത്താക്കുവാന്‍ ഉപയോഗിച്ച ചാട്ടവാര്‍ ഇന്നും പ്രതീക്ഷിക്കാം.കാലത്തിന്റെ ആവശ്യം നിറവേറ്റുവാന്‍ കെട്ടിടം പണികള്‍ നടത്തുന്നത് ഇവിടെ വിമര്‍ശനവിധേയമാക്കുകയാണ് എ ന്നു തെറ്റിദ്ധരിക്കരുത്. സുവിശേഷീകരണമാണ് നമ്മുടെ പരമപ്രാധാന്യം അര്‍ഹിക്കുന്ന വിഷയം എന്നുള്ളത് ഒന്നു ചിന്തിക്കുവാന്‍ വേ ണ്ടി മാത്രം.സഭയുടെ പ്രധാനദൗത്യത്തിലേക്ക് ഒന്ന് ശ്ര ദ്ധിക്കുവാന്‍ അവസരം എടുക്കാം.ആത്മാക്കളെ ജനിപ്പിക്കുകയും കടന്നുവരുന്ന ആ ത്മാക്കള്‍ക്ക് പുതുശക്തി പ കര്‍ന്ന് വക്രതയും കോട്ടവും ഉള്ള ഈ തലമുറയില്‍ ജ്യോ തിസുകളെപ്പോലെ നിര്‍ത്തുകയും ചെയ്യുക എന്നതല്ലേ സഭയുടെ ലക്ഷ്യവും ദൗത്യവും.സുവിശേഷം എത്തിച്ചേരാത്ത സ്ഥലങ്ങളിലെ സുവിശേഷീകരണം,ആത്മാക്കളുടെ രക്ഷ തുടങ്ങിയവയൊക്കെ നമ്മുടെ പ്രധാനശ്ര ദ്ധ ആവശ്യമായി വരുന്ന കാ ര്യങ്ങളാണ്.അവിടെ കഷ്ടത യും ബുദ്ധിമുട്ടും വകവയ് ക്കാതെ പ്രവര്‍ത്തിക്കുന്ന സു വിശേഷകര്‍ക്ക് സഹായഹ സ്തം നീട്ടി ആശ്വാസം നല് കാം.സഭാപ്രവര്‍ത്തനങ്ങള്‍ എത്തിച്ചേരാത്ത മേഖലകളി ലെ പ്രവര്‍ത്തനത്തിന് ഇത്ത രം സഹായങ്ങള്‍ വളരെ ആ ശ്വാസമാകും.പത്തു കന്യകമാരുടെ ഉപമയില്‍ക്കാണുന്നതു പോലെ എല്ലാവരും ആരംഭിച്ചത് നന്നായിത്തന്നെയാണ്.പക്ഷേ ബുദ്ധിയില്ലാത്ത അ ഞ്ചുപേരുടെ വിളക്കുകള്‍ അ ടിസ്ഥാനപരമായി വെളിച്ചം നല്കുക എന്ന  കര്‍മ്മം നിര്‍ വഹിച്ചു എങ്കിലും അകത്തളങ്ങളില്‍ ഒരു കരുതലില്ലാതെ ലക്ഷ്യത്തില്‍എത്താതെ  നി രാശരായി.മറ്റുള്ളവരുടെ മു മ്പില്‍ പ്രകാശിതരായി നില്‍ ക്കുമ്പോഴും ബുദ്ധിയുള്ളവര്‍ അകത്തളങ്ങളില്‍ എന്നും ഈ പ്രകാശവും ചൂടും നി ല്ക്കണം എന്ന ബോധത്തോ ടും ദര്‍ശനത്തോടും ഉത്തരവാദിത്വത്തോടും ആത്മപരിശോധനയ്ക്ക് വിധേയരായി മുന്നേറിയതുകൊണ്ട് ദുഖിതരായില്ല.അവര്‍ സന്തോഷത്തോടെ ആത്മമണവാളനോടൊപ്പം നിത്യയുഗങ്ങള്‍ ചിലവഴിക്കാന്‍ അര്‍ഹത നേടി

Top