logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
ചഞ്ചലഹൃദയം

ചഞ്ചലഹൃദയം

    ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ വര്‍ക്കി എന്നു പേരുള്ള ഒരുവന്‍ മത്സ്യകച്ചവടം ആരംഭിക്കാന്‍ തീരുമാനിച്ചു.അയാളുടെ പുതിയ കടയുടെ ഉദ്ഘാടന ദിവസം അവിടെയുള്ള എല്ലാവരേയും വിളിച്ചു.ആ കടയുടെ മുന്‍പില്‍ ഇന്നത്തെ വില്പനയ്ക്കുള്ള പുതിയ മത്സ്യം എന്നെഴുതിയ ഒരു ബോര്‍ഡ് തൂക്കിയിട്ടിരുന്നു.പുതിയതായി ഇങ്ങനെ ഒരു സംരംഭം തുടങ്ങിയ അയാളെ നാട്ടുകാര്‍ അഭിനന്ദിച്ചു.ക്ഷണിക്കപ്പെട്ടവരില്‍ അയാളുടെ സുഹൃത്ത് ഇപ്രകാരം പറഞ്ഞു ആ പരസ്യബോര്‍ഡില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തേണ്ടതായിട്ടുണ്ട്.ഇന്നത്തെ എന്ന വാക്കിന്റെ ആവശ്യമില്ല.ഓരോ ദിവസവും പരസ്യം വായിക്കുന്നവര്‍ക്ക് ഇന്നലെയെന്നോ നാളെയെന്നോ ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ.അതുകൊണ്ട് വില്‍പ്പനയ്ക്കുള്ള പുതിയ മത്സ്യം എന്നു മതി.അതു കേട്ട വര്‍ക്കി ആ വാക്ക് ബോര്‍ഡില്‍ നിന്നും മായിച്ചു കളഞ്ഞു.അതിനു ശേഷം മറ്റൊരാള്‍ പറഞ്ഞു വില്പനയ്ക്കുള്ള എന്ന വാക്കിന്റെ ആവശ്യമില്ല,പുതിയ മത്സ്യം എന്നു മാത്രം എഴുതിയാല്‍ മതി.ഉടന്‍ തന്നെ വര്‍ക്കി ആ വാക്കും മായിച്ചു കളഞ്ഞു.അപ്പോള്‍ വേറെ ഒരു സ്‌നേഹിതന്‍ പറഞ്ഞു,ഈ ബോര്‍ഡിലെഴുതിയിരിക്കുന്ന പുതിയ എന്ന വാക്കിന്റെ ആവശ്യം ഇല്ലല്ലോ.ഇത്രയും വലിയ ഒരു കട തുടങ്ങിയിട്ട് കച്ചവടം തുടങ്ങുന്ന ഒരാള്‍ ഒരിക്കലും അഴുക്കു മത്സ്യങ്ങള്‍ വില്‍ക്കും എന്ന് ആരും കരുതുകയില്ല.അതുകൊണ്ട് ആ വാക്ക് വേണ്ടാത്തതാണ്.മത്സ്യം എന്നു മാത്രം മതിയല്ലോ.അപ്പോള്‍ വര്‍ക്കി ആ വാക്കും തുടച്ചു കളഞ്ഞു. ഈ വിധത്തിലുള്ള അവരുടെ സംസാരം കേട്ടു നിന്ന മറ്റൊരാള്‍ പറഞ്ഞു,മത്സ്യം എന്നെഴുതിയ ബോര്‍ഡു തന്നെ ഇവിടെ ആവശ്യമില്ല.വളരെ ദൂരെ നിന്നാല്‍ തന്നെ മത്സ്യത്തിന്റെ ഗന്ധം അനുഭവപ്പെടും.അങ്ങനെ ആളുകള്‍ ഈ കടയില്‍ നിന്നും മത്സ്യം വാങ്ങിക്കൊള്ളും.അയാളുടെ വാക്കുകള്‍ കേട്ട് വര്‍ക്കി ആ പരസ്യബോര്‍ഡു കൂടി എടുത്തു കളഞ്ഞു.
  സംശയിക്കുന്നവന്‍ കാറ്റടിച്ച് അലയുന്ന തിരയ്ക്ക് സമന്‍ (യാക്കോബ് 1:6)
 

RELATED STORIES

Top