logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
ദര്‍ശനത്തിന് ഒരു അവധി

ദര്‍ശനത്തിന് ഒരു അവധി

   പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ നീങ്ങാതെ വരുമ്പോള്‍,പ്രത്യാശ വച്ച പലരും മാറി പോകുമ്പോള്‍ മനുഷ്യര്‍ പല നിലകളില്‍ പ്രതികരിക്കുവാന്‍ സാധ്യതയുണ്ട്.സഹോദരങ്ങള്‍ തന്നെ വണങ്ങുന്നതായി സ്വപ്നം കണ്ട യോസേഫിന്റെ ജീവിതത്തില്‍ സഹോദരങ്ങളുമായി തനിക്കു ലഭിച്ച അടുത്ത അവസരത്തില്‍ പ്രതീക്ഷകളെല്ലാം തകിടം മറിയുകയായിരുന്നു.അവര്‍ വണങ്ങിയില്ലെങ്കിലും പൊട്ടക്കിണറ്റില്‍ തള്ളിയിരിക്കുകയാണ്.ലഭിച്ച വാഗ്ദത്തങ്ങള്‍,ദര്‍ശനങ്ങള്‍,സ്വപ്നങ്ങള്‍ ഒക്കെ സംശയിക്കേണ്ട;മനസു തകര്‍ന്നു പോകുന്ന സാഹചര്യം.തനിക്ക് ലഭിച്ച സ്വപ്നം ഒരു പേക്കിനാവാണെന്ന് ചിന്തിച്ച് ജീവിതത്തെ ശപിക്കുവാന്‍ ആ യുവാവ് തുനിഞ്ഞില്ല.മറിച്ച് സ്വപ്നത്തിന്റെ സ്രോതസ് ഏതാണെന്ന ഉറപ്പോടെ ആ ദിവ്യ ശ്രോതസിലേക്ക് കൂടുതല്‍ അടുക്കുവാന്‍ ആ സാഹചര്യങ്ങളെ ഉപയോഗിക്കുകയാണ് താന്‍ ചെയ്തത്.ആ ചെറുപ്പക്കാരന്റെ ഉള്ളില്‍ ദര്‍ശനത്തിന് ഒരു അവധി വച്ചിരിക്കുന്നു എന്ന ഒരുറപ്പുണ്ടായിരുന്നു.
         ജീവിതത്തിലെ കൂര്‍മുനകള്‍ ഒക്കെ മാറ്റി മിനുസമാക്കാന്‍ ദൈവം നല്കിയ അവസരമായി കണ്ട് ദൈവമുഖത്തേക്ക് നോക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസം,അത് ചൂടുള്ള ജീവിതസാഹചര്യത്തെ തണുപ്പിക്കും.ഹൃദയം കഠിനമാക്കി ചുറ്റുമുള്ളവരെ വെറുപ്പോടെ കാണുകയാവും പൊതുവെ ഇങ്ങനെയുള്ള സാഹചര്യത്തില്‍ ദൈവത്തില്‍ നിന്നും ഉറപ്പു ലഭിക്കാതെ മുന്നോട്ടു പോകുന്ന വ്യക്തിയില്‍ ഉണ്ടായി വരുവാന്‍ സാധ്യതയുള്ള ഭാവം.ദര്‍ശനത്തിനു വച്ചിരിക്കുന്ന ആ അവധി എത്തുന്നതിനു മുമ്പേ കടന്നു പോകേണ്ട വഴി സുഗമമാകണമെന്ന് ശഠിക്കുവാന്‍ യാതോരു നിവൃത്തിയും നമുക്കില്ല.ഇന്നത്തെ സാഹചര്യത്തില്‍ വിശ്വാസ കൂട്ടങ്ങളില്‍ കണ്ടു വരുന്ന മാനസിക അകല്‍ച്ചകള്‍,കാലു വാരലുകള്‍,സഭാ പിളര്‍പ്പുകള്‍ ഒക്കെ സത്യത്തില്‍ ദര്‍ശനത്തില്‍ എത്തുവാനുള്ള ത്വര നിമിത്തം കാണിക്കുന്ന അമിതാവേശം നിമിത്തം ഉണ്ടാകുന്നതാണ്.ചെടികള്‍ പൂക്കുവാന്‍,വൃക്ഷങ്ങള്‍ ഫലം നല്‍കാന്‍,പൂമ്പാറ്റ പൂര്‍ണ്ണ രൂപത്തിലെത്തുവാന്‍ ഒക്കെ ഒരു അവധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.ഇതിനിടയില്‍ ഏതെങ്കിലും രീതിയില്‍ അതിനു ബാഹ്യശ്രമം നടത്തിയാല്‍ അതിന്റെ പൂര്‍ണ്ണ വളര്‍ച്ചയെ ഹനിക്കുവാന്‍ മാത്രമേ അതുപകരിക്കൂ.യോസേഫിന്റെ ജീവിതം ഒരു സൂചികയായി വേദപുസ്തകം നമ്മുടെ മുമ്പില്‍ തരുമ്പോള്‍ അതേ പാത തന്നെ നമുക്കും എന്നു ചിന്തിക്കാന്‍ കഴിയില്ല.ദര്‍ശനം ലഭിച്ച വ്യക്തി എന്ന നിലയില്‍ പല വൈതരണികള്‍ നാം കടക്കേണ്ടതായി വന്നേക്കാം.കടന്നു പോകുന്ന പാതകളില്‍ ദൈവ മുഖം കാണുവാനും ദൈവശബ്ദം കേള്‍ക്കുവാനും ഒക്കെ കഴിഞ്ഞാല്‍ യാത്രയിലുണ്ടാകുന്ന വൈതരണികള്‍ നമ്മുടെ ദര്‍ശനത്തിന് മിഴിവും മാറ്റും വര്‍ദ്ധിപ്പിക്കുന്നതായി നാം തിരിച്ചറിയും.ക്രിസ്തു മാര്‍ഗം സഹനത്തിന്റെയും സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും മാര്‍ഗം എന്ന് ജീവിതം കൊണ്ട് തെളിയിക്കണം എന്ന തിരിച്ചരിവ് നമ്മെ ജയത്തോടെ നടക്കുവാന്‍,ഓടുവാന്‍ ഒക്കെ സഹായിക്കും.നവ പെന്തക്കോസ്തു സമൂഹം ഈ തിരിച്ചറിവില്‍ നിന്ന് വിശ്വാസസമൂഹത്തെ അകറ്റുന്നതു കാരണം സഭ മൂല്യങ്ങളുടെ അകനിറവുമായി കൂടപ്പെടുന്ന വിശ്വാസികൂട്ടം എന്നതിന് പകരം ഒരാള്‍കൂട്ടം മാത്രമായി മാറുകയാണോ എന്ന് സംശയം പൊതുവില്‍ ഉയര്‍ന്നാല്‍ ഒരു തെറ്റും പറയുവാന്‍ കഴിയുകയില്ല.ഇവിടെ ദര്‍ശനം കാക്കുവാന്‍,ദര്‍ശനം നല്കിയ ദാതാവിനെ കാണുവാന്‍,അവിടുത്തെ ശബ്ദം ശ്രവിക്കുവാന്‍ കഴിയുമെങ്കില്‍ നാം ഈ ജീവിതത്തില്‍ ധന്യരായി.യോസേഫ് താന്‍ എത്തേണ്ട സ്ഥാനത്തെത്തിയപ്പോള്‍ തനിക്ക് വേദന സമ്മാനിച്ച,തന്നെ തള്ളിക്കളഞ്ഞ സഹോദരങ്ങളെ ഉള്‍ക്കൊള്ളുവാനും അവരെ സ്‌നേഹിക്കുവാനും അവരുടെ പ്രയാസത്തില്‍ കരുതി സഹായിക്കുവാനും ഹൃദയത്തെ വിശാലമാക്കിയതായി കാണാം.അവിടെയും സ്വന്ത നീതി ദര്‍ശനത്തിനു വിരോധമായി നടത്താതെ തന്നെ നിലനിര്‍ത്തിയത് ദൈവികശബ്ദവും സംസര്‍ഗ്ഗവും ഒന്നു മാത്രമായിരുന്നു.ഇവിടെയാണ് ദര്‍ശനം പൂര്‍ത്തീകരിക്കുന്നത്.ഇവിടെയാണ് ദൈവം തന്റെ നഹത്വം വെളിപ്പെടുത്തുന്നത് എന്ന് നമുക്കു വ്യക്തമായി മനസിലാക്കുവാന്‍ സാധിക്കും.അതെ ദൈവം നമ്മുടെ ദര്‍ശനത്തിന് ഒരു അവധി വച്ചിരിക്കുന്നു.അതിന്റെ പൂര്‍ത്തീകരണം വരെ നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.
 

Top