logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
കുട്ടികള്‍ ദൈവരാജ്യത്തിലെ മുത്തുകള്‍

കുട്ടികള്‍ ദൈവരാജ്യത്തിലെ മുത്തുകള്‍

ലോകജനസംഖ്യയില്‍ 40% പതിനാലു വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ്. ദൈവരാജ്യത്തില്‍ ഇവര്‍ക്കുള്ള സ്ഥാനം എ ന്തെന്ന ചോദ്യത്തിനു ഇവി ടെ പ്രസക്തി ഇല്ല. കാരണം, ലോകത്തിലെ വ്യത്യസ്ത മത-സംസ്‌കാരിക-ഭാഷാവൈവിധ്യങ്ങളില്‍ ജീവിക്കുന്ന ഇവര്‍ അസംഘടിതരും നിരവധി ചൂഷണങ്ങള്‍ക്ക് വിധേയരുമാണ്. പ്രക്ഷുബ്ധമായ സാഹചര്യങ്ങളില്‍ വളരുന്ന ഇവര്‍ക്ക് ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കാനുള്ള നമ്മുടെ ദൗത്യം ചെറുതല്ല. 
ഇന്ത്യയിലെ 50% കുഞ്ഞുങ്ങള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നില്ല. ലോകമെമ്പാടും 9 കോടിയിലധികം കുഞ്ഞുങ്ങള്‍ വിശപ്പിന്റെ പിടിയിലാണ്. ഒന്നരകോടിയോളം കുട്ടികള്‍ എയ്ഡ്‌സ് രോഗബാധിതരാണ്. പ്രതിവര്‍ഷം 10 കുഞ്ഞുങ്ങള്‍ ലൈംഗീക കച്ചവടത്തില്‍ പ്പെടുന്നു. ഇവിടെയാണ് ദൈവരാജ്യത്തിന്റെ പ്രസ ക്തി വര്‍ദ്ധിക്കുന്നത്. നമ്മുടെ ദൗത്യത്തെക്കുറിച്ച് ബോധ്യം വരേണ്ടത് ഇവിടെയാണ്.
കുട്ടികള്‍ ദൈവരാജ്യത്തിനു പ്രീയപ്പെട്ടവരാണ്
മത്തായി 19:14 ല്‍ യേശു 'ശിശുക്കളുടെ മേല്‍ കൈവച്ച് അനുഗ്രഹിച്ചു' എന്നു വായിക്കുന്നു. ലോകത്തിന്റെ പാപത്തില്‍ ഞെരിഞ്ഞമരുന്ന പിഞ്ചു ബാല്യങ്ങള്‍ക്ക് ദൈവത്തിന്റെ ആശീര്‍വാദം ഉണ്ടാകേണ്ടത് ആവശ്യമാണ്. മര്‍ക്കോസ് 9:36,37 വാക്യങ്ങളില്‍ 'ഒരു ശിശുവിനെ എടുത്ത് അവരുടെ ഇടയില്‍ നിര്‍ത്തി.... ശിശുക്കളെ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു' എന്നാണ് യേശു പറഞ്ഞത്. കൈക്കൊള്ളുക എന്നാല്‍ ആദരിക്കുക, സ്വീകരിക്കുക എന്നൊക്കെ അര്‍ത്ഥമുണ്ട്. തന്റെ മുന്‍പില്‍ നില്‍ക്കുന്ന കുട്ടി ദൈവരാജ്യത്തിന്റെ പൗരനാണെന്നു പറയുമ്പോള്‍തന്നെ കുട്ടികള്‍ ദൈവദൃഷ്ടിയില്‍ വിലയുള്ളവരാണെന്ന് മനസ്സിലാക്കാം. മര്‍ക്കൊസ് 10:13-15 ല്‍ യേശുവിന്റെ സ്പര്‍ശനം ലഭിക്കുവാന്‍ കുട്ടികളെ മാതാപിതാക്കള്‍ കൊണ്ടുവരുന്നതായി കാണാം. യേശുവിന്റെ തിരക്കേറിയ ശുശ്രൂഷാ വേളകളില്‍ ഒഴിവാക്കപ്പെടുന്ന ബാല്യങ്ങള്‍ പോലും ദൈവരാജ്യത്തിനു വിലപ്പെട്ടവരായിരുന്നു. 'അവരെ തടയരുത്' എന്ന് യേശു പറയുമ്പോള്‍ യേശുവിന് അവരോടുള്ള സ്‌നേഹം എത്ര വലുതാണെന്ന് പറയേണ്ടതില്ലല്ലോ?. കുട്ടികള്‍ 'ഭാവിയുടെ വാഗ്ദാനങ്ങള്‍' എന്നു പറഞ്ഞ് മാറ്റി നിര്‍ത്തേണ്ടവരല്ല; പ്രത്യുത, ഇന്നിന്റെ ലോകത്തിന് അവരെ ആവശ്യമുണ്ടെന്ന് ഓര്‍ക്കുക. ഓരോ കുട്ടിയും മുതിര്‍ന്നവരെപ്പോലെ ബഹുമാനിക്കപ്പെടേണ്ടവരാണെന്നായിരുന്നു യേശുവിന്റെ പക്ഷം. നാമും അങ്ങനെ തന്നെ അവരെ സ്വീകരിക്കണം.
മാതാപിതാക്കള്‍ക്ക് പങ്കുണ്ട്
'ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍' അഭ്യസിപ്പിക്കേണ്ടത്' (സദൃ 22:6) മാതാപിതാക്കളുടെ കടമയാണ്. ദൈവവചന പ്രകാരം അവരെ ഉത്തരവാദിത്വബോധമുള്ളവരായി വളര്‍ത്തണം. 'അവര്‍ എല്ലാം തനിയെ പഠിച്ചുകൊള്ളും' എന്ന ധാരണ അബദ്ധമാണ്. അവരുടെ ശാരീരിക വളര്‍ച്ച സാകൂതം നോക്കിക്കാണുന്ന മാതാപിതാക്കള്‍ അവരുടെ അദ്ധ്യാത്മിക വിഷയങ്ങളിലും ഗൗരവപൂര്‍വ്വം ശ്രദ്ധിക്കണം. അതിന് കുടുംബ പ്രാര്‍ത്ഥനകളും വേദപഠനവും അനിവാര്യമാണ്. അച്ചടക്കത്തോടെ വളര്‍ത്തുക. ഒരു നല്ല മനുഷ്യനായിത്തന്നെ വളര്‍ത്തുക; അതാണ് വേണ്ടത്.
പ്രാദേശിക സഭകള്‍ ചെയ്യേണ്ടത്
ഇന്നത്തെ സഭകള്‍ കുട്ടികളെ ദൈവരാജ്യത്തോട് അടുപ്പിക്കാന്‍ എന്ത് ചെയ്യുന്നു? ആഴ്ചയില്‍ ഒരു മണിക്കൂറോ, അരമണിക്കൂറോ ഉള്ള സണ്ടേസ്‌കൂള്‍ മാത്രം മതിയോ? ആരാധനയില്‍ കുട്ടികള്‍ക്കുള്ള റോള്‍ എന്താണ്? ഇതൊക്കെ ഗൗരവമായി ചിന്തിക്കണം. പ്രസംഗിക്കുന്നവര്‍ കുട്ടികള്‍ക്കുകൂടി മനസ്സിലാകുന്ന ഭാഷയില്‍ സന്ദേശങ്ങള്‍ ലളിതമാക്കണം. സഭായോഗങ്ങളില്‍ വരുന്ന കുട്ടികളെ സ്വാഗതം പറയുകയും ദൈവവചനത്തിന്റെ ശക്തി പകര്‍ന്നുകൊടുക്കുകയും വേണം. അവരത് നിങ്ങളോട് ആവശ്യപ്പെടില്ലെങ്കിലും കടപ്പാട് നിങ്ങളുടേതാണ്.
കുട്ടികളുടെ ദൗത്യം
മര്‍ക്കൊസ് 10:13-14 വാക്യങ്ങളില്‍ കാണും പോലെ 'ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍' എന്നു യേശു പറയുമ്പോള്‍ അവര്‍ തനിയെ യേശുവിന്റെ അടുക്കല്‍ വരട്ടെ എന്ന ആശയവും ഗ്രഹിക്കാം. അവര്‍ യേശുവിന്റെ അടുക്കല്‍ വന്ന് രക്ഷിക്കപ്പെടട്ടെ. അതിന് മുഖാന്തിരമായി തീരേണ്ടത് മാതാപിതാക്കളും സഭയുമാണ്. ഇന്നലെയും ഇന്നും എന്നേക്കും അനന്യനായ ക്രിസ്തുവിനെ (എബ്രാ 13:8) അവര്‍ക്ക് ആവശ്യമുണ്ട് എന്ന ബോധത്തിലേക്ക് എത്തും വരെ നാം പരിശ്രമം നടത്തിക്കൊണ്ടിരിക്കണം. അങ്ങനെയായാല്‍ അവര്‍ ജ്ഞാനത്തില്‍ വളരും; ശാരീരിക-മാനസിക-ആത്മീയ വളര്‍ച്ച പ്രാപിക്കും. ദൈവകൃപ അവരോടൊപ്പം ഉണ്ടാകും. ആത്മീയ ബോധനം ലഭിക്കുന്ന പ്രോഗ്രാമുകളിലെല്ലാം അവരെ പങ്കെടുപ്പിക്കുക. മക്കള്‍ സത്യത്തില്‍ നടക്കുന്നതിലും വലിയ സന്തോഷം നമുക്ക് വേണോ?
അവസാനമായി...
ദൈവരാജ്യത്തിന്റെ മഹത്തായ അനുഭവങ്ങള്‍ക്കായി നാം കുട്ടികളെ പരിശീലിപ്പിക്കണം. ദിനംപ്രതി വേദവചനങ്ങള്‍ പകര്‍ന്നു കൊടുക്കുക. അവര്‍ വൃദ്ധരായാലും അത് വിട്ടുമാറുകയില്ല. ദൈവവചനം ഉള്ളില്‍ സംഗ്രഹിച്ചു കഴിയുമ്പോള്‍ അവരും ദൈവരാജ്യത്തിന്റെ മുത്തുകളായി മാറ്റപ്പെടും.
 

RELATED STORIES

Top