logo
add image
Breaking News
ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ചെന്ന് മുഖ്യമന്ത്രി * മാളുകളും ഹോട്ടലുകളും തുറക്കുന്നതു സംബന്ധിച്ച് എട്ടാം തീയതിയ്ക്കു ശേഷം തീരുമാനിക്കും * സ്‌കൂള്‍ തുറക്കല്‍ ജൂലൈ മാസത്തിനു ശേഷം മാത്രം * കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍
മദ്യം എന്ന സാമൂഹിക തിന്മ!!!

മദ്യം എന്ന സാമൂഹിക തിന്മ!!!

     ഗലാ 5 :21 ല്‍ മദ്യപാനി ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു രേഖപ്പെടുത്തിയിരിക്കുന്നു.മദ്യം ഒരു സാമൂഹിക തിന്മയാണെന്നതില്‍ തര്‍ക്കമില്ല.ഒരു പക്ഷം ഘട്ടം ഘട്ടമായി പൂര്‍ണ്ണ മദ്യം നിരോധനം നടപ്പാക്കണം എന്നു പറയുമ്പോള്‍ വേറൊരു വിഭാഗം ഒറ്റയടിക്ക് നിരോധനം നടപ്പാക്കണം എന്നാഗ്രഹിക്കുന്നു.ഇന്നത്തെ സാഹചര്യത്തില്‍ ബാറുകള്‍ അടച്ചാല്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് വേറെ ശ്രോതസ്സു കണ്ടെത്തുകയെന്നത് ദുഷ്‌കരമായ ഒരു കാര്യമായി ആര്‍ക്കും കരുതുവാന്‍ കഴിയില്ല.സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് സ്ഥാപനങ്ങള്‍,അയല്‍ സംസ്ഥാന ബാറുകള്‍,വ്യാജന്‍മാര്‍,ഒക്കെ  ആവശ്യാനുസരണം ലഭ്യമാകുമ്പോള്‍ ഇവിടെ നിരോധനം ബാറുകളെ ലക്ഷ്യമാക്കുക മാത്രമാണ് ചെയ്യുന്നത്.ഈ നടപടികളില്‍ ആ രാണ് വലിയവന്‍ എന്ന മത്സരമാണ് എന്ന് പൊതുവില്‍ അഭിപ്രായമുണ്ടല്ലോ.നടപടികള്‍ക്ക് ഉത്തരവിട്ടവര്‍ക്കോ മതസ്ഥാപനങ്ങള്‍ക്കോ അതിന്റെ നേതൃത്വങ്ങള്‍ക്കോ ,സാമൂഹിക തിന്മ എന്ന നിലയില്‍ മദ്യത്തെ കണ്ട് മാറ്റി നിര്‍ത്താന്‍ ഒരു ശക്തമായ തീരുമാനമെടുക്കാന്‍ കഴിയുന്നില്ല.ടൂറിസത്തെയും പല സാമൂഹിക കൂടിവരവുകളെയും മാത്രമല്ല,മതനേതാക്കളില്‍ പലര്‍ക്കും അവരുടെ ജീവിതത്തെ ബാധിക്കും എന്ന സ്ഥിതിയിലേക്ക് മദ്യം പിടി മുറുക്കിയിരിക്കുകയാണ്.
    ലഹരിയില്ലാത്ത ആഘോഷങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ പ്രയാസം എന്ന നിലയില്‍ കാര്യങ്ങള്‍ എത്തി നില്‍ ക്കുമ്പോള്‍ ഇവിടെ എന്തു നേട്ടമാണ് സമൂഹത്തിന് ലഭിക്കുക? മദ്യം മിതമായി ഉപയോഗിച്ചാല്‍ പ്രശ്‌നമില്ല എന്ന ചിലരുടെ ഭാഷ്യം വളരെ രസകരമായി തോന്നുന്നു.ലഹരിക്കായിട്ടല്ല മദ്യം ഉപയോഗിക്കുന്നതെങ്കില്‍ ഇത്ര പ്രയാസപ്പെട്ട് ഈ കയ്പുനീര് അകത്താക്കേണ്ടതുണ്ടോ? പകരം പഴച്ചാറോ ശീതള പാനീയമോ കഴിച്ചാല്‍ പോരേ? ഈ കയ്പുനീരിനായി എന്തുമാത്രം പണം വേണമെങ്കിലും ചെലവാക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാണ്.പട്ടിണിപ്പാവങ്ങള്‍ തങ്ങളുടെ കുടുംബങ്ങളെ മുഴു പട്ടിണിയിലേക്കും പണമുള്ളവര്‍ നഷ്ടങ്ങളിലേക്കും കടക്കെണിയിലേക്കും ഒക്കെ മാറ്റപ്പെടുന്ന കാഴ്ച നാം ജീവിതയാത്രയില്‍ പലയിടത്ത് കണ്ടിട്ടുണ്ട്.ഇതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് പാവം വീട്ടമ്മമാരും കുഞ്ഞുങ്ങളുമാണ്.അസമാധാനത്തിനും ധന,മാന, നഷ്ടങ്ങള്‍ക്കും പാത്രീഭൂതരായി ആത്മഹത്യയില്‍ അഭയം പ്രാപിച്ചവരും ഏറെയാണ്.മദ്യത്തിന് അടിമകളായവരുടെ തലച്ചോറിന്റെയും കരളിന്റെയും പ്രവര്‍ത്തനങ്ങള്‍ കുറയുകയും കാലക്രമേണ നശിക്കുകയും ചെയ്യുന്നു.ഇങ്ങനെയൊക്കെയാണ് സ്ഥിതി എന്നിരിക്കെ മദ്യം ഒരു സാമൂഹികവിപത്താണെന്ന് പറയുന്നതിലപ്പുറം എന്ത് ഗുണമാണ് ഇതിനെക്കുറിച്ച് പറയാന്‍ കഴിയുക?ഇതു വിറ്റ് കിട്ടുന്ന കാശ് നഷ്ടം വരുമെന്നാണ് ചിലരുടെ വാദം.പലര്‍ക്കും ബുദ്ധിമുട്ടു വരുത്തി അനേക കുടുംബങ്ങളെ കണ്ണീരിലേക്ക് നയിക്കുന്ന ഈ ലാഭം വേണ്ട എന്നു വയ്ക്കാന്‍ ഇവിടെ ചങ്കൂറ്റം ആവശ്യമാണല്ലോ. ഇതിനിടയില്‍ ചിലര്‍ തിരുവചനത്തെപ്പോലും തെറ്റാ യി വ്യാഖ്യാനിച്ച് മദ്യപാനത്തെ തിരുവചനം അനുകൂലിക്കുന്നതായി പറഞ്ഞുവെക്കുന്നു.വീഞ്ഞും മദ്യവും രണ്ടാണ് എന്നുള്ള കാര്യവും വീഞ്ഞ് ചായ എന്ന പോലെ ഉന്മേഷത്തിന് ഉപയോഗിക്കുന്നു എന്ന കാര്യവും മദ്യം ലഹരിക്കായി ഉപയോഗിക്കുന്നു എന്നുള്ളതുമെല്ലാം ഇക്കൂട്ടര്‍ മറച്ചു പിടിക്കുന്നു.മദ്യവും മദിരാശിയുമൊക്കെ ഒന്നിച്ചു ചരിക്കുന്ന അല്ലെങ്കില്‍ പരസ്പര പൂരകമായി നില്‍ക്കുന്ന തിന്മകളാണ്.മദ്യപാനി ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് തിരുവചനം വളരെ വ്യക്തമായി നമ്മളെ പഠിപ്പിക്കുന്നു.അതിനു വിപരീതമായ പഠിപ്പിക്കലുകളോ ചെയ്തികളോ നാം തള്ളിക്കളയേണ്ടതാണ്.ഇവിടെ ഇതാ മദ്യ ത്തെ സ്‌നേഹിക്കുന്നവര്‍,അത് വിറ്റ് ലാഭമുണ്ടാക്കുന്നവര്‍,മദ്യത്തിന്റെ ലാഭം വലുതെന്ന് കണക്കാക്കുന്ന ഒരു സര്‍ക്കാര്‍,വോട്ടു നഷ്ടപ്പെടുമോ എന്ന് ഭയക്കുന്ന രാഷ്ട്രീയ നേതൃത്വം,മദ്യവുമായി ബന്ധമുള്ള ഒരു ഭൂരിപക്ഷസമൂഹം എന്നിവയൊക്കെ നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ ഇത്തരം തിന്മയെ മാറ്റണമെങ്കില്‍ ബോധവല്‍ക്കരണം ആവശ്യമാണ് എന്ന അഭിപ്രായത്തെ നമുക്ക് മുഖവിലയ്ക്ക് എടുത്തേ മതിയാകൂ.അതിലുപരി വിശ്വാസസമൂഹത്തെപഠനവിധേയമാക്കിയാല്‍ ക്രിസ്തു തന്റെ കൃപയാല്‍ ദാനമായി നല്‍കി യ രക്ഷയിലേക്ക് കടന്നുവന്ന അനേക പ്രിയപ്പെട്ടവരുടെ സാക്ഷ്യങ്ങളിലൂടെ നാം കണ്ടിട്ടുള്ള വസ്തുത ദൈ വം അവരെ പാപത്തിന്റെ വിവിധ ആസക്തികളുടെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ചു എന്നതാണ്.അതേ സാക്ഷികളുടെ വലിയൊരു സമൂഹം നമുക്കു ചുറ്റും നില്‍ക്കുന്നതിനാല്‍ നമുക്ക് ഒരു കാര്യം ഉറപ്പിക്കാം.ദൈവവചനത്തിനും ക്രിസ്തുവിന്റെ രക്ഷയ്ക്കും സാമൂഹികമായി ചലനങ്ങള്‍ വരുത്തുവാന്‍ സാധിക്കും.
      പാശ്ചാത്യ രാജ്യങ്ങളില്‍ നടന്ന വലിയ ഉണര്‍വുകളില്‍ അവിടുത്തെ മദ്യശാലകള്‍ ഉപഭോക്താക്കളെ ലഭിക്കാതെ നിര്‍ബന്ധമായി അടച്ചു പൂട്ടേണ്ട അവസ്ഥയുണ്ടായി.ഇന്നും സുവിശേഷകര്‍ക്കും ദൈവവേലക്കാര്‍ ക്കും സമൂഹത്തില്‍ തിന്മ തുടച്ചുമാറ്റുവാന്‍ ഉത്തരവാദിത്വമുണ്ട്.ഇന്നത്തെ സാഹചര്യത്തില്‍ ദൈവമക്കളും ദൈവദാസന്‍മാരും തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തട്ടെ.പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നവര്‍ അത് ചെയ്യട്ടെ,ദൈവവചനം അറിയിക്കാന്‍ കഴിയുന്നവര്‍ അതുമായി സാഹചര്യങ്ങള്‍ അനുവദിക്കുന്നതുപോലെ രംഗത്ത് വരട്ടെ. തന്നെ കാത്തിരിക്കുന്നവര്‍ ക്കായി എത്രയും അടുത്തൊരു നാളില്‍നാഥന്‍ മേഘങ്ങളില്‍ പ്രത്യക്ഷനാകും.അതിനായി നമുക്കും ഒരുങ്ങാം.
 

RELATED STORIES

Top