logo
add image
Breaking News
ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ചെന്ന് മുഖ്യമന്ത്രി * മാളുകളും ഹോട്ടലുകളും തുറക്കുന്നതു സംബന്ധിച്ച് എട്ടാം തീയതിയ്ക്കു ശേഷം തീരുമാനിക്കും * സ്‌കൂള്‍ തുറക്കല്‍ ജൂലൈ മാസത്തിനു ശേഷം മാത്രം * കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍
നീതിമാന്മാരുടെ പ്രതിഫലം  

നീതിമാന്മാരുടെ പ്രതിഫലം  

  ഒരു ദിവസം സഭാ ശുശ്രൂഷ കഴിഞ്ഞ ഉടനെ ഒരു സ്ത്രീ പാസ്റ്ററുടെ അടുക്കല്‍ ചെന്ന് ഇപ്രകാരം പറഞ്ഞു.എന്റെ ഭര്‍ത്താവ് ഉത്തമനായ ഒരു വിശ്വാസിയായിരുന്നു.എന്നാല്‍ ഞങ്ങളുടെ സഭയി ലുണ്ടായ ഒരു പ്രശ്‌നത്തിന് അകാരണമായി അദ്ദേഹത്തെ ഉത്തരവാദിയാക്കി.ഇതു തന്റെ ഹൃദയത്തെ തകര്‍ത്തതിനാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മൃതിയടഞ്ഞു.അടുത്തതായി എന്റെ മകന് രോഗം പിടിച്ചു മരിച്ചു.എന്റെ രണ്ടു പെണ്‍മക്കളെ സ്‌കൂളിലയയ്ക്കാനായി ഞാന്‍ അലക്കുജോലി ചെയ്തു വന്നു.അടുത്ത കാലത്ത് ഒരു കഠിനരോഗത്തില്‍ പെടുന്നതു വരെ എന്റെ മൂത്ത മകള്‍ ക്രിസ്തീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു.ഇപ്പോള്‍ എന്റെ മറ്റെ മകളും ഒരു മാറാ വ്യാധിക്കാരിയായിരിക്കുന്നു.ഞാനിപ്പോഴും ദൈവത്തെ മുറുകെ പ്പിടിച്ചു കൊണ്ട് അവന്റെ കരുണയില്‍ ആശ്രയിക്കുന്നു.എന്നാല്‍ എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്.അതിനാല്‍ അങ്ങയില്‍ നിന്നും ചില ധൈര്യവാക്കുകള്‍ ലഭിക്കാനായി ഞാന്‍ ആഗ്രഹിച്ചു വന്നിരിക്കുകയാണ്.അവളുടെ അതി ദു:ഖത്തില്‍ അദ്ദേഹം മൗനമായിരുന്നു.തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു; പ്രിയ സഹോദരി, ഈ അഗാധ ദു:ഖത്തിന്റെ സമയത്ത് നീ പറഞ്ഞ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ എന്നെ ധൈര്യപ്പെടുത്തി.അതിനാല്‍ ക്രിസ്തുവിലുള്ള ആശ്വാസം കൂടുതല്‍ തീക്ഷ്ണതയോടു കൂടിഞാന്‍ മറ്റുള്ളവരോട് പറയുന്നതാണ്.എനിക്കു നിന്നെ ആശ്വസിപ്പിക്കാന്‍ കഴിയില്ലെങ്കിലും നീ എന്നെ ആശ്വസിപ്പിച്ചരിക്കുന്നു.തുടര്‍ന്ന് കണ്ണുനീര്‍ വീഴ്ത്തിക്കൊണ്ട് അവള്‍ പറഞ്ഞു,ഞാനാഗ്രഹിച്ച വാക്കുകളാണ് അവിടുന്നു പറഞ്ഞത്.ഞാന്‍ വീട്ടില്‍ ചെന്ന് വിശ്വാസത്തിന്റെ നല്ല പോര്‍ പൊരുതും.മറ്റുള്ളവരെ സഹായിക്കുവാന്‍ എന്റെ അനുഭവങ്ങള്‍ അങ്ങേയ്ക്കു സഹായം ചെയ്യുമെങ്കില്‍ എന്റെ പരിശോധനകള്‍ ഹേതുവായി ഞാന്‍ ധന്യയായിത്തീര്‍ന്നിരിക്കുന്നു.കഠിനശോധനയുടെ സമയത്ത് തന്നെ സ്തുതിക്കുന്നവര്‍ക്ക് ദൈവം കാണിക്കുന്ന പുഞ്ചിരിയുടെ സമയത്തിനായി ഞാന്‍ കാത്തിരിക്കുന്നു.
 ഭൗമീക കഷ്ടതയില്ലെങ്കി ല്‍ സ്വര്‍ഗീയ മഴവില്ലിന്റെ ശോഭ കാണുവാന്‍ സാധ്യമല്ല.

 

RELATED STORIES

Top