logo
add image
ന്യൂജനറേഷന്‍ ബിസിയാണ്

ന്യൂജനറേഷന്‍ ബിസിയാണ്

തിരക്കുപിടിച്ച ഒരു ലോകത്തിലാണ് നാം ഇന്ന്. ആര്‍ക്കും ഒന്നിനും സമയമില്ല. ഒരു പണിയുമില്ലെങ്കിലും 'ഞാന്‍ ബിസിയാണ്' എന്നാണ് പറയുന്നത്. ഉത്തരാധുനിക ലോകത്തിന്റെ സവിശേഷ തയാണിത്. ഈ ഹൈടെക്ക് യുഗത്തില്‍ ആര്‍ക്കും ഒന്നിനും സമയം ലഭിക്കുന്നില്ല. എല്ലാം എത്രയും വേഗം ചെയ്തു തീര്‍ക്കാനുള്ള വ്യഗ്രതയില്‍ അതിവേഗം ഗമിക്കുകയാണ്. ഇവിടെ തകരുന്നത് പാരമ്പര്യമായി കാത്തു സൂക്ഷിക്കുന്ന ഉപദേശങ്ങളും ധാര്‍മ്മിക മൂല്യങ്ങളുമാണ്. ഇന്നത്തെ സൗഹൃദ വലയങ്ങള്‍ പോലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ മാത്രമായി പരിമിതപ്പെട്ടു കഴിഞ്ഞു. കൂട്ടകുടുംബങ്ങള്‍ അണുകുടുംബങ്ങളായി, പഴയകാലത്ത് പ്രണയ കഥകള്‍ രഹസ്യമായി എഴുതി നല്‍കാറുണ്ടായിരുന്ന സ്ഥിതി മാറി ഇന്ന് അവ പരസ്യമായി 'പോസ്റ്റ്' ചെയ്യാന്‍ മടിയില്ലാ ത്ത തലമുറകള്‍. പ്രണയ സന്ദേശങ്ങള്‍ എസ്.എം. എസിലെ ചുരുക്ക വാക്കുകളിലുമായി. ചാറ്റിങ്ങിലൂടെയും ഇ-മെയിലിലൂടെയും 'ഫീമെയിലുകളെ' ചീറ്റിംഗ് ചെയ്യുന്നത് ഹരമാക്കി മാറ്റിയ തലമുറ; മറ്റുള്ളവരെ തേജോ വധം ചെയ്യാന്‍ ഏതറ്റം വരെയും പോകുന്ന തലമുറ; പിടിച്ചുപറിയും കൊലപാതകവും പെണ്‍വാണിഭവും ഇങ്ങനെ പോകുന്നു പട്ടിക. ഇതിനെയെല്ലാം വളക്കൂറുള്ള മണ്ണാക്കി മാറ്റുന്നവര്‍ക്ക് പണം ഒരു വിഷയമേയല്ല; അതു കണ്ടെത്താന്‍ ഇന്നു മാര്‍ഗ്ഗങ്ങള്‍ പലതാണ്. കൂട്ടുകാരനെ ചതിച്ചായാലും അതു നേടിയെടുക്കുന്ന 'ട്രെന്റാ'ണുള്ളത്. ഇതിലൊന്നും തെല്ലും കുറ്റബോധമില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. സ്വന്തം മാതാവിനെയോ സഹോദരിയേയോ അശുദ്ധമാക്കാന്‍ മടിയില്ലാത്ത അധമ സംസ്‌കാര ത്തിന്റെ ഉടമ കളായി ഇന്നത്തെ ചെറുപ്പക്കാര്‍ മാറുന്നതില്‍ അത്ഭുതപ്പെടാനില്ല. ഉപരിപഠനത്തിനോ തൊഴിലിനോ അന്യനാടുകളില്‍ പോകുന്നവരുടെ അഴിഞ്ഞാട്ട ജീവിതം അവര്‍ണ്ണനീയമാണ്.
മക്കളെ താലോലിച്ച് വളര്‍ത്തിയ മാതാപിതാക്കള്‍ക്ക് 'ബിസി' ജീവിതം നയിക്കുന്ന തലമുറകള്‍ ഒരു തലവേദനയായി മാറിക്കൊണ്ടിരിക്കുന്നു. മക്കളെ ച്ചൊല്ലി പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍ ഇന്ന് അവ അസ്ഥാനത്തായി പ്പോകുന്നു. മക്കള്‍ മാതാപിതാക്കള്‍ക്കും മാതാപിതാക്കള്‍ മക്കള്‍ക്കും ഭാരമായിത്തീരുന്നു. ഈ 'ബന്ധങ്ങള്‍' ഒഴിവാക്കാനാണ് ഇന്നത്തെ ശ്രമം. ഇവിടെയാണ് അസ്വാരസ്യങ്ങള്‍ പൊട്ടിത്തെറിയില്‍ കലാശിക്കുന്നത്. മക്കളുടെ അരുതാത്ത വഴികളിലൂടെയുള്ള ജീവിതത്തെക്കുറിച്ച് ദുഃഖിക്കുന്ന ധാരാളം അമ്മമാരുണ്ട് ഈ ലോകത്തില്‍. പലര്‍ക്കം അവര്‍ നന്നാകുമെന്ന പ്രതീക്ഷപോലുമില്ല. വളര്‍ത്തി വലുതാക്കിയ മക്കള്‍ക്കുവേണ്ടി ജീവിക്കണോ എന്നുപോലും അവര്‍ ചിന്തിക്കുന്നു.
പെന്തെക്കോസ്തു കുടുംബങ്ങളിലെ സ്ഥിതിയും മറ്റൊന്നല്ല. ഞായറാഴ്ചകളില്‍ സണ്ടേസ്‌കൂളിനും ആരാധനയ്ക്കും അച്ചടക്കത്തോടെ പോയി പഠിച്ചിരുന്ന കാലം മാറി. ഇന്ന് ഞായറാഴ്ചകളില്‍ പോലും കുട്ടികള്‍ 'ബിസി'യാണ്. ട്യൂഷനോ മറ്റ് കോച്ചിംഗ് ക്ലാസ്സുകളോ ഒക്കെയായി അവര്‍ ദൈവമില്ലാത്ത തലമുറകളുടെ നിരയിലേക്ക് കടന്നു വരികയാണ്. കുടുംബപ്രാര്‍ത്ഥനകള്‍ വീടുകളില്‍ നിന്നും അന്യമായി. പരസ്പരം പോര്‍ വിളിക്കുന്ന മാതാപിതാക്ക ളോടൊപ്പം ജീവിക്കുവാന്‍ മക്കള്‍ ഇഷ്ടപ്പെടുന്നില്ല. സഭാതലത്തിലെ 'ചീപ്പ് പൊളിറ്റിക്‌സ്' കണ്ടും കേട്ടും ആത്മീയതയില്‍ നിന്നും അവര്‍ അകലുന്നു. ശരിയായ ഉപദേശം പ്രസംഗിക്കുന്നവരെ ഇവര്‍ക്ക് വെറുപ്പാണ്. ഇത്തരം 'പഴഞ്ചന്‍ ഏര്‍പ്പാടുകള്‍' ഇനിയെങ്കിലും നിര്‍ത്തിക്കൂടെ, 'ഞങ്ങളെ ഞങ്ങളുടെ ഇഷ്ടത്തിനു വിടൂ' എന്നു പറഞ്ഞ് കൂട്ടില്‍ നിന്നും ചാടിപ്പോയ പക്ഷിയെപ്പോലെ സ്വതന്ത്രമായി വിഹരിക്കുവാന്‍ ഇഷ്ടപ്പെടുന്നു. ഇന്ന് നിയമങ്ങള്‍ പലതും കഠിനമാകുന്ന തുകൊണ്ട് മാതാപിതാക്കള്‍ക്ക് ശിക്ഷിക്കാനും കഴിയുന്നില്ല. ഇനി ശിക്ഷിച്ചാല്‍ തന്നെ അവര്‍ വല്ല 'കടുകൈയും' ചെയ്യുമോ എന്ന് മാതാപിതാക്കള്‍ ഭയക്കുന്നു. സഭയ്ക്കും ഇവരെക്കുറിച്ച് വിചാരമില്ലാതായിരിക്കുന്നു. ഇന്നത്തെ 'ബോറന്‍' പരിപാടികളില്‍ നിന്നും 'യാഥാര്‍ത്ഥ്യ'ത്തിലേക്ക് വരാനാണ് സഭയോട് അവര്‍ ആവശ്യപ്പെടുന്നത്. 
മാതാപിതാക്കളെ, ആദ്യപിതാക്കന്മാര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യം ഇന്നെവിടെ? നിങ്ങള്‍ കുട്ടികള്‍ക്ക് മാതൃകയാണോ? നിങ്ങളെക്കുറിച്ച് അവര്‍ക്ക് നല്ല സാക്ഷ്യം പറയാനുണ്ടോ? അവരെ ആത്മീയരായി വളര്‍ ത്തു ന്നതിനു പകരം 'അധര്‍മ്മി'കളാക്കി മാറ്റുന്നതില്‍ നിങ്ങള്‍ കൂട്ടു നിന്നാല്‍ നിങ്ങള്‍ക്ക് തന്നെ പിന്നീട് വിനയാകുമെന്ന് മറക്കരുത്. എത്ര ബിസി യായാലും അവരെ ഒന്നു ശ്രദ്ധിക്കണേ. അവരെ പഠിപ്പിച്ച് മിടുക്കരാക്കാന്‍ മിനക്കെടുന്നതിന്റെ അല്പമെങ്കിലും സമയം അവരെ ആത്മീയ പ്രബുദ്ധരാക്കാന്‍ കാണിച്ചാല്‍ എത്ര നന്നായിരുന്നു.
 

RELATED STORIES

Top