logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
 മുതിര്‍ന്നവരെ ബഹുമാനിക്കുക

 മുതിര്‍ന്നവരെ ബഹുമാനിക്കുക

ആരോഗ്യരംഗത്തെ നൂതന കണ്ടുപിടിത്തങ്ങളുടെ ഏറ്റവും വലിയ വിജയമാണ് മുതിര്‍ന്ന പൗരന്‍മാരുടെ വര്‍ധനവ്.തങ്ങളുടെ വാര്‍ദ്ധക്യകാലത്ത് എന്തു ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ച് മിക്കവാറും സമാധാനമായി ഉല്ലാസത്തോടെ ഇവര്‍ ജീവിക്കുന്നു.ചിലര്‍ അസംതൃപ്ത ജീവിതം നയിക്കുന്നു.പങ്കാളിയെ നഷ്ടപ്പെടുകയോ താങ്ങായി നില്‍ക്കാന്‍ ആരുമില്ല എന്ന ചിന്തയോ ആകാം കാരണം.എന്തായാലും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട വിഭാഗമാണ് മുതി ര്‍ന്ന പൗരന്‍മാര്‍.
      ആരും മറക്കരുതാത്ത ഒരു സത്യമാണ് ഒരു നാള്‍ നമ്മളും വാര്‍ദ്ധക്യത്തില്‍ എത്തുമെന്നുള്ളത്.ഇതേ പ്രശ്‌നങ്ങളെ നമുക്കും നേരിടേണ്ടി വരുമെന്നത്.ശാരീരികമായും മാനസീകമായും സാമ്പത്തീകമായും വൈകാരികമായുമെല്ലാം മുതിര്‍ന്ന തലമുറ ഇന്ന് പ്രശ്‌നത്തെ നേരിടുകയാണ്.മക്കളുടെ സ്‌നേഹവും ശ്രദ്ധയുമാണ് വാര്‍ധക്യകാലത്ത് മാതാപിതാക്കള്‍ ഏറെ കൊതിക്കുന്നത്. ചിലപ്പോള്‍ ഇത് ലഭിക്കുന്നില്ല. സാമ്പത്തികമായി തൃപ്തരാണെങ്കിലും വൈകാരികമായി ഇവര്‍ തൃപ്തരല്ല. കുടുംബത്തില്‍ നിന്നാണ് ഇത് നല്‍കേണ്ടത്.പ്രായമായവര്‍ക്ക് സ്‌നേഹവും സംരക്ഷണവും നല്‍കുകയാണെങ്കില്‍ വാര്‍ധക്യകാലത്ത് നമുക്കും ഇവ ലഭിക്കും.മുതിര്‍ന്നവരുടെ ആരോഗ്യകാര്യത്തില്‍ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം.വാര്‍ധക്യകാലത്ത് പലര്‍ക്കും മനോബലം കുറവായിരിക്കും.അധികകാലം തങ്ങളെ ആര്‍ക്കും ആവശ്യമില്ല എന്ന ചിന്തയാണിതിനു പിന്നില്‍. പക്ഷേ ഇത് സത്യമല്ല.അനുഭവങ്ങളുടെ മഹത്തായ പാഠപുസ്തകമാണ് മുതിര്‍ന്നരുടെ ജീവിതം.ഗതകാല ജീവതം കൊണ്ട് പല പ്രത്യേകകഴിവുകളും അറിവുകളും അവര്‍ നേടിയെടുത്തിട്ടുണ്ടാകും.ആരെങ്കിലും ഈ വസ്തുത അവരെ ബോധ്യപ്പെടുത്തുകയാണെങ്കില്‍ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും പരിഹരിക്കപ്പെടും.പല സാമൂഹിക സംഘടനകളും ഇതാണ് ചെയ്യുന്നത്.നല്ല പെരുമാറ്റം വഴി മുതിര്‍ന്നവരെ എപ്പോഴും പരിഗണിക്കുക. വാര്‍ദ്ധക്യകാലം ക്രിയാത്മകമായി ചിലവഴിക്കാന്‍ പോംവഴികള്‍ കണ്ടെത്തുക.


 

Top