logo
add image
പ്രാണനാഥന്‍  

പ്രാണനാഥന്‍  

അങ്ങേ മുഖം തേടി ഞാന്‍ 
അലയവേ വചനത്തിന്‍ ശബ്ദം
ആത്മാവില്‍ കേള്‍ക്കാന്‍ 
ആ ശബ്ദത്തിനു മുമ്പില്‍ 
ഞാന്‍ ഇരുന്നു എല്ലാം 
ഞാന്‍ മറന്നു 
അന്തരാത്മാവില്‍ മന്ത്രിക്കുമാ
ശബ്ദം ശക്തമായി എന്‍ ദേഹി 
ദേഹത്തില്‍ ഒരു കുളിരനുഭവം
നല്‍കി ചൂടില്‍,വെയിലില്‍ 
നല്‍കും സുഖശീതളിമയായി
ഒരു തണുപ്പായ് തീര്‍ന്നു 
മാറരുതെന്നു ആഗ്രഹിച്ചു
മിഴികള്‍ നനഞ്ഞൊഴുകുമെന്‍ 
സാമീപ്യമായെന്‍ പ്രാണനില്‍ 
ഒരലയായ് ഞാന്‍ തിരിച്ചറിയും 
എന്‍ പ്രാണനാഥാ
ദേഹം ദേഹി അനുഭവിക്കുന്നു
ആ പ്രേമ കാന്തന്‍ താന്‍
സ്‌നേഹത്തിന്‍ ആഴം 
എല്ലാം മറന്നു ആ പ്രേമകാന്തന്റെ 
സ്‌നേഹത്തില്‍ ഇരിക്കാന്‍ 
കൊതി തീരെ ഇരിക്കാന്‍
നിത്യമായി ഞാന്‍ അങ്ങില്‍ 
ചാരി നില്‍ക്കുമാ
ദിനം ഓര്‍ത്തു ഉള്ളില്‍ 
ഞരക്കമായി കുറുകുമൊരു 
ഇണ പ്രാവിനെപ്പോല്‍ 
ഞാനിതാ പാര്‍ത്തീടുന്നു
ഈ മണ്ണില്‍ എന്നെന്‍ 
പ്രാണനാഥന്‍ എന്നെ 
ചേര്‍ത്തീടും ആ ദിനത്തെയോര്‍ത്തു...
 

RELATED STORIES

Top