logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
മാധ്യമലോകത്തില്‍ ദൈവത്തിന്റെ മനുഷ്യന്‍

മാധ്യമലോകത്തില്‍ ദൈവത്തിന്റെ മനുഷ്യന്‍

     വര്‍ത്തമാനകാലത്ത് മാധ്യമങ്ങളുടെ പങ്ക് വലുതായിരിക്കുന്നു.വിവര സാങ്കേതിക വിപ്ലവത്തില്‍ നിന്നും നാനോ ടെക്‌നോളജിയുടെ മേച്ചില്‍പ്പുറങ്ങള്‍ താണ്ടിയ മനുഷ്യന് ദൃശ്യ ശ്രവ്യ വാര്‍ ത്താവിനിമയം ദൈനം ദിനജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.ടെലിവിഷന്റെ രംഗപ്രവേശത്തോടെ തല്‍സമയ വാര്‍ത്തകള്‍ വീട്ടിലിരുന്ന് കാണാന്‍ കഴിയുമെങ്കിലും വിഷവിത്തുകള്‍ പാകി നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയലുകളുടെ അടിമകളായി പലരും, പ്രത്യേകിച്ച് സ്ത്രീകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.യാഥാര്‍ത്ഥ്യങ്ങളെ തച്ചുടയ്ക്കുന്ന സാങ്കല്‍പ്പിക ലോകത്തില്‍ പാശ്ചാത്യ സംസ്‌കാരവും കടന്നു കയറിയതോടെ സ്വന്തം നാടിന്റെ സംസ്‌കാരം പോലും നവയുഗം വിസ്മരിക്കുന്നു. ദുരാചാര സമ രമുറകള്‍ സംസ്‌കാരത്തെ ചോദ്യം ചെയ്തപ്പോള്‍ തെരുവില്‍ കുറേ ചുംബനങ്ങള്‍ പ്രത്യക്ഷമായി. സമൂഹത്തിന്റെ സകലവിധ പുരോഗതിയ്ക്കും മാധ്യമങ്ങള്‍ ഒരു കാരണമാകുമ്പോള്‍ത്തന്നെ പലപ്പോഴും പത്രം, ടിവി, ഇന്റര്‍നെറ്റ്, തുടങ്ങിയവയില്‍ വരുന്ന വാര്‍ത്തകളില്‍ നല്ലതെന്നു പറയാവുന്ന വാര്‍ത്തകള്‍ വിരളമാകുന്നു. അഴിമതിയും കൂട്ടക്കൊലയും പീഡനങ്ങളുമാണ് വാര്‍ത്തകളില്‍ ഭൂരിഭാഗവും.ചോദ്യങ്ങള്‍ അവശേഷിക്കുമ്പോഴും ഒരു കാര്യം വ്യക്തമാണ്.നിത്യജീവിതത്തില്‍ മാധ്യമത്തിന്റെ സ്വാധീനം ഒഴിച്ചുകൂടാനാകാത്തതാണ്.
   കൗമാരക്കാര്‍ക്കിടയിലുള്ളമൊബൈല്‍/ഇന്റര്‍നെറ്റ് ഉപയോഗം കൂടിവരികയാണ്.പ്രത്യേകിച്ചു സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ സ്വാധീ നം ചെറുതൊന്നുമല്ല. വാട്‌സ് ആപ്പും ഫേസ് ബുക്കും ഇമെയിലും ഇല്ലാത്തൊരു ജീവി തം യുവതലമുറയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.ഇത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ നിരക്ഷരരായി കാണുന്നവര്‍ പോലുമുണ്ട്.കൂടെയുള്ളവരോട് മിണ്ടാന്‍ പോലും കഴിയാതെ മുഖ പുസ്തകപരിചയം മാത്രമുള്ളവരോട് ചാറ്റിയും ചീറ്റിയും ഇരിക്കുന്ന ഋ   തലമുറ ഴീീഴഹല ശ ൊ്യ ലേമരവലൃ എന്നു പറഞ്ഞ് എന്തിനും ഏതിനും ഇന്റര്‍നെറ്റില്‍ നീന്തിക്കുളിക്കുമ്പോള്‍ അവര്‍ അറിയാതെ തന്നെ അശ്ലീലവെബ്‌സൈറ്റുകളില്‍ എത്തിപ്പെടുന്നു.രാത്രിയില്‍ ഇരുന്ന് അശ്ലീലചിത്രങ്ങള്‍ കണ്ട പത്തുലക്ഷം പേരെ കഴിഞ്ഞ വര്‍ഷം ചൈനയില്‍ പിടികൂടിയ വാര്‍ത്ത നാം മറന്നു കാണില്ല.
 സ്ത്രീകളെ വെറും ഉപഭോഗവസ്തുവായി കാണുന്ന        ുീൃിീഴൃമുവ്യ ഇന്ന് വലിയൊരു സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുന്നു. മാത്രവുമല്ല,സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 2014 ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 40% വര്‍ധനവുണ്ടായത് ഇതിനോടൊപ്പം തന്നെ നാം ഗൗരവമായെടുക്കേണ്ടതാണ്.
    ഇത്തരം സ്മാര്‍ട്ട് തലമുറകളെ നിയന്ത്രിക്കാനും ആപ്പ് വന്നിരിക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്. ഇന്ന ത്തെ തിരക്കേറിയ ജീവിതത്തില്‍ മക്കളെ നിരീക്ഷിക്കുന്നതില്‍ മാതാപിതാക്കള്‍ പരാജയപ്പെടാറുണ്ട്.അതുകൊണ്ടുതന്നെ കുടുംബം കലക്കി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മൊബൈലില്‍ ശഴിീൃല ിീ ാീൃല എന്ന ആപ്പ് ഉപയോഗിച്ച് ഇനി തങ്ങളുടെ മക്കളുടെ ഫോണ്‍ നിയന്ത്രിക്കാം. കൂടാതെ ദൂരത്തുള്ള രക്ഷിതാക്കളുടെ ഫോണ്‍കോള്‍ നിരസിച്ചാല്‍ ഉടന്‍ തന്നെ ഫോണ്‍ ലോക്ക് ആകും വിധം സംവിധാനവും ഈ ആപ്പിലുണ്ട്.
    ലൈംഗീക ആസക്തിയുണര്‍ത്തുന്നതും ധനമോഹം വര്‍ധിപ്പിക്കുന്നതുമായ പ്രോഗ്രാമുകളും പരസ്യങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ വൃതന്മാര്‍ പോലും തെറ്റിപ്പോകാന്‍ സാധ്യതയുള്ള കാലമായി മാറി വര്‍ത്തമാനകാലം.കണ്‍മോഹം,ജഡമോഹം,ജീവനത്തിന്റെ പ്രതാപം എന്നിവയെ അതിജീവിക്കാതെ ഒരു വിശുദ്ധജീവിതം നയിക്കാന്‍ ദൈവത്തിന്റെ മനുഷ്യന് കഴിയുകയില്ല.ഈ ലോകത്തിന് അനുരൂപപ്പെടാതെ പ്രലോഭനങ്ങളെ അതിജീവിച്ച് ദൈവത്തിനു പ്രസാദകരമായി ജീവിക്കാന്‍ നിരന്തരമായ പ്രാര്‍ ത്ഥന കൂടിയേ തീരൂ.
   മാധ്യമവും സാങ്കേതികവിദ്യയും മനുഷ്യനെ സഹായികക്കുന്നുണ്ടെങ്കിലും പലപ്പോഴും ദുരുപയോഗവും ഉണ്ടാകാറുണ്ട്.അതുകൊണ്ട് മാധ്യമങ്ങളോടുളള നമ്മുടെ സമീപനം മാറണം.സമൂഹത്തിന്റെ നന്മയ്ക്ക് ഉതകുംവണ്ണം അവയെ ഉപയോഗപ്പെടുത്താന്‍ നാം ശ്രമിച്ചില്ലെങ്കില്‍ വരും തലമുറ വഴി തെറ്റും എന്നതില്‍ ഇരുപക്ഷമില്ല. മാധ്യമങ്ങള്‍ വിനോദവും വിജ്ഞാനവും നല്‍കുമ്പോള്‍ത്തന്നെ അതിന്റെ അടിമയാകാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കത്തി നിത്യജീവിതത്തില്‍ അനുപേക്ഷണീയമായ ഒരു ആയുധമാണെങ്കിലും അതു തിന്മയ്ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ സാമൂഹ്യവിപത്തിന് കാരണമാകും എന്നതു പോ ലെ ടെക്‌നോളജിയില്‍ അതിഷ്ഠിതമായ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും വിട്ടു നിന്ന് തിന്മയെ നന്മയാല്‍ ജയിക്കുവാന്‍ ദൈവത്തിന്റെ ജനത്തിന് കഴിയണം.അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

Top