logo
add image
പ്രമേഹം നിയന്ത്രിക്കാന്‍ ചക്കപ്പുഴുക്ക് !

പ്രമേഹം നിയന്ത്രിക്കാന്‍ ചക്കപ്പുഴുക്ക് !

പ്രമേഹം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഏറ്റവും ഉത്തമമായ ഭക്ഷണം ചക്കപ്പുഴുക്കാണെന്ന് വിദഗ്ദര്‍.പച്ചച്ചക്കയോ അതുകൊണ്ടുണ്ടാക്കുന്ന പുഴുക്കോ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയ്ക്കുന്നു.എന്നാല്‍ പഴുത്ത ചക്കയില്‍ ഷുഗറിന്റെ അളവ് കൂടുതലാണ്.ചക്കപ്പുഴുക്ക് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കാര്യമായി കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍.പച്ചച്ചക്കയില്‍ പഞ്ചസാരയുടെ അളവ് തീരെ കുറവാണ്. മാത്രമല്ല,ശരീരം ആഗിരണം ചെയ്യാത്ത ഫൈബറിന്റെ അളവ് ഇതില്‍ വളരെ കൂടുതലാണ്.ഇതു മൂലമാണ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നത്.പക്ഷേ ചപ്പാത്തിയ്ക്കും ചോറിനും പകരമായി പ്രധാനഭക്ഷണമായിത്തന്നെ ഇത് കഴിക്കേണ്ടതാണ്.നാരുകളടങ്ങിയ ഭക്ഷണമായതുകൊണ്ടു തന്നെ വേഗത്തില്‍ വയര്‍ നിറയും.ചക്ക വ്യാപകമായി ഉപയോഗിക്കുന്ന ശ്രീലങ്കന്‍  മെഡിക്കല്‍ സേനയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
 

RELATED STORIES

Top