logo
add image
Breaking News
ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ചെന്ന് മുഖ്യമന്ത്രി * മാളുകളും ഹോട്ടലുകളും തുറക്കുന്നതു സംബന്ധിച്ച് എട്ടാം തീയതിയ്ക്കു ശേഷം തീരുമാനിക്കും * സ്‌കൂള്‍ തുറക്കല്‍ ജൂലൈ മാസത്തിനു ശേഷം മാത്രം * കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍
നിങ്ങള്‍ക്ക് തീരുമാനിക്കാം

നിങ്ങള്‍ക്ക് തീരുമാനിക്കാം

നാം എടുക്കുന്ന തീരുമാനം നിവര്‍ത്തിക്കാന്‍ നാം ബാധ്യസ്ഥരാണ്. നടപ്പിലാക്കാ ന്‍ കഴിയാത്തവ മറ്റുള്ളവരെ ബോധിപ്പിക്കുവാന്‍ കേള്‍പ്പിക്കുന്നതിന്റെ ക്രെഡിറ്റ് ആ ര്‍ക്കാണ്? തീരുമാനങ്ങള്‍ സ്വതസിദ്ധമായിരിക്കണം. ഏതൊരു തീരുമാനമെടുത്താലും അത് മ റ്റുള്ളവരുടെ ആശയത്തില്‍ ക ടിച്ചു തൂങ്ങിയാവരുത്. പലരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്. പക്ഷെ, അവ നടപ്പിലാക്കേണ്ടത് നാം ത ന്നെയായിരിക്കണം. സ്വന്തമായൊരു തീരുമാനം എടുക്കാന്‍ കഴിയാത്ത അനേകര്‍ ഇന്നുണ്ട്. അവര്‍ പലപ്പോഴും അടിച്ചമര്‍ത്തപ്പെടുന്നത് മറ്റുള്ളവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നതു കൊണ്ടാണ്. 
വിജയകരമായ തീരുമാനം എടുക്കുവാന്‍ കഴിവുണ്ടെങ്കില്‍ അതാണ് വിജയത്തിന്റെ അടിസ്ഥാനം. പരീക്ഷയില്‍ ജയിക്കാന്‍, ഉദ്യോഗം തെരഞ്ഞെടുക്കാന്‍, ജീവിത പങ്കാളിയെ ക ണ്ടെത്താന്‍, ഉപരി പഠനം നടത്താന്‍, ജീവിത ഭാവി നിശ്ചയിക്കുവാന്‍, കുട്ടികളെ വളര്‍ത്തുവാന്‍, തൊഴിലില്‍ ഉയര്‍ച്ച നേ ടുവാന്‍ ഒക്കെ ഫലപ്രദമായ തീ രുമാനം ആവശ്യമാണ്. അങ്ങനെയായാല്‍ ജീവിതം സുഖകരമാകും. എന്തിനേറെ, മക്കള്‍ ക്ക് വസ്തു വീതം വയ്ക്കുവാനുള്ള തീരുമാനം അനിശ്ചിതമായി നീണ്ടുപോയാല്‍ മക്കള്‍ അക്രമകാരികളാകുന്ന കാലമാണിത്.
ആരോഗ്യകരമായ തീരുമാ നമെടുക്കുന്നവര്‍ക്ക് ഏതു കാ ര്യത്തിലും ഏകാഗ്രതയും താ ല്പര്യവുമുണ്ടാകും. പ്രതിബന്ധങ്ങളെ തരണം ചെയ്ത് തീ രുമാനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിയേണം. ചിലര്‍ക്ക് തീരുമാനമെടുക്കുവാനുള്ള കഴിവ് സ്വതസിദ്ധമായി ലഭിച്ചതാണ്. അവരെ നോക്കി അസൂയപ്പെട്ടിട്ട് കാര്യമില്ല. ശ്രമിക്കൂ, വിജയകരമായ തീരുമാനമെടുക്കുവാന്‍ കഴിയട്ടെ. ജീവിതത്തിന്റെ ഏത് അവസ്ഥയിലും ഉചിതമായ സമയത്ത് ഫലപ്രദമായ തീരുമാനമെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പില്ക്കാലത്ത് ദുഃഖിക്കേണ്ടി വരും.
തീരുമാനം എടുക്കുന്നതിനു വിഷയ ജ്ഞാനം, അന്വേഷ ണം, ചിന്ത ഇവയൊക്കെ കൂ ടിയെ തീരൂ. ചിലര്‍ ചകിതരാകുന്നു, മറ്റു ചിലര്‍ ചിന്തിക്കാനും അന്വേഷിക്കാനും മടികാ ണിക്കുന്നു. അതുകൊണ്ടാണ് മറ്റുള്ള ആശയത്തിനനുസരിച്ച് ജീവിക്കേണ്ടി വരുന്നത്. തീരുമാനമെടുക്കല്‍ (റലരശശെീി മേസശിഴ) റിസ്‌ക് തന്നെയാണ്. ചിലര്‍ തീ രുമാനമെടുക്കുമ്പോള്‍ ഇരുവശ വും ചിന്തിക്കും, മറ്റുചിലര്‍ ഒ ന്നും ചിന്തിക്കാതെ എടുത്തുചാടും. എടുത്തു ചാട്ടം ആപത്ത് വ രുത്തി വയ്ക്കുന്നു. ശോഭന സു ന്ദര ഭാവിയുണ്ടാകണമെങ്കില്‍ തീരുമാനം ആരോഗ്യകരമായിരിക്കണം. അവസരങ്ങള്‍ നഷ്ടപ്പെടുത്തി നെടുവീര്‍പ്പെടുന്നത് അര്‍ത്ഥ ശൂന്യമാണ്.
  ഇനി എടുക്കുന്ന തീരുമാനം ഫലപ്രദമായില്ലെങ്കില്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന് ചിന്തിക്കുന്നവരുണ്ട്. ഇവര്‍ വിമര്‍ശനത്തെ ഭയക്കുന്നു. ന മ്മുടെ ജീവിതത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നമുക്ക് തന്നെയായിരിക്കണം. അന്യര്‍ അനാവശ്യമായി തീരുമാനങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കുവാന്‍ അവസരം നല്കരുത്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് ശരിയെന്നു ബോധ്യമുള്ളവ നമുക്ക് സ്വീകരിക്കാം. പ ക്ഷെ കപ്പിത്താന്‍ നാം തന്നെയായിരിക്കണം. തീരുമാനമെടുക്കുന്നതിലെ നിര്‍ണ്ണായക സ്വഭാവമാണ് ഒരുവന്റെ വ്യക്തിത്വം. സ്വാശ്രയബോധം, ആത്മവിശ്വാസം, ധീരത, മനുഷ്യസ്‌നേഹം, സ്വഭാവ മഹിമ, നീതിബോധം, ക്ഷമ, സഹിഷ്ണുത, വിനയം, ആത്മസംയമനം, അറിവ്, അദ്ധ്വാനശീലം, സാഹസികത, ആരോഗ്യം, ബുദ്ധിശക്തി ഇവയെല്ലാം നമ്മുടെ തീരുമാനത്തെ സ്വാധീനിക്കും. സുദീര്‍ഘമായ പ്രാര്‍ത്ഥന ഫലപ്രദമായ തീരുമാനം നടപ്പിലാക്കുന്നതിനു അത്യന്താപേക്ഷിതമാണ്. നമ്മുടെ മനോഭാവമാണ് ഇതില്‍ നമ്മെ വിജയത്തിലേക്കോ പരാജയത്തിലേക്കോ നയിക്കുന്നത്. തീവ്രമായ ആഗ്രഹവും പരിപൂര്‍ണ്ണമായ താല്പര്യവും വിജയ പ്രതീക്ഷയും ദൃഡനിശ്ചയവുമുള്ള മനോഭാവമാണെങ്കില്‍ തീരുമാനം ഫലപ്രദമാകും. ഉദാസീനവും വിരസവും നിരാശയുള്ളതും സംശയാലുത്വം കലര്‍ന്നതുമായ മനോഭാവമെങ്കില്‍ തീരുമാനം പരാജയത്തില്‍ കലാശിക്കും. എല്ലാ തീരുമാനങ്ങളും വിജയിക്കണമെന്നില്ലല്ലൊ. തെറ്റുപറ്റാത്ത മനുഷ്യനുണ്ടൊ? അനുഭവം നമ്മുടെ ഗുരുവാണെങ്കിലും തുടര്‍ച്ചയായ പരാജയങ്ങള്‍ ഒഴിവാക്കാം. ആലോചിച്ചു തീരുമാനിക്കുക, പഠിച്ച് സ്വയം തീരുമാനിക്കുക. നിരാശ പാടില്ല. ശുഭപ്രതീക്ഷ കൈവെടിയാതെ, തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാതെ നടപ്പിലാക്കുക. അന്യരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ നമ്മുടെ തീരുമാനങ്ങളുടെമേല്‍ വാഴുന്നില്ല എന്ന ഉത്തമ ബോധ്യത്തോടെയാകട്ടെ നമ്മുടെ ഓരോ കാല്‍ചുവടും.
 

RELATED STORIES

Top