logo
add image
നഷ്ടപ്പെട്ട അവസരങ്ങള്‍

നഷ്ടപ്പെട്ട അവസരങ്ങള്‍

   ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പി മാങ്ങ് എന്ന താഴ്ന്ന ജാതിയില്‍പ്പെട്ട വ്യക്തി അയിരുന്നു. ഇംഗ്ലണ്ടില്‍ നിയമ പണ്ഡിതനായിരുന്നു. അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്രു അദ്ദേഹത്തെ ഇന്ത്യയില്‍ക്ഷണിച്ച് ഈ വലിയ ചുമതല നല്‍കി. എന്നാല്‍ അദ്ദേഹത്തിന് ഉയര്‍ന്ന ജാതി അയിത്തം കല്പിച്ചു. ഇത് അദ്ദേഹത്തെ വളരെ വേദനിപ്പിച്ചു, ഇംഗ്‌ളണ്ടിലായിരുന്നപ്പോള്‍ അദ്ദേഹത്തോട് സമഭാവേന പെരുമാറി. ഇന്ത്യയില്‍ സഹപ്രവര്‍ത്തകര്‍ പോലും തന്നോട് താഴ്ന്ന ജാതിക്കാരന്‍ എന്ന മനോഭാവത്തോടെ പെരുമാറുന്നു എന്നതില്‍ അദ്ദേഹം ദുഖിച്ചു.
അതുകൊണ്ട് അദ്ദേഹം ക്രിസ്ത്യാനി ആകുന്നതിന് തീരുമാനിച്ചു.പ്രസ്താവനയും പുറപ്പെടുവിച്ചു. എന്നാല്‍ ഒരു സുവിശേഷകനോ ക്രിസ്ത്യാനിയോ അദ്ദേഹത്തെസമീപിച്ചില്ല. യേശുവിനെപ്പറ്റി ആരും സംസാരിച്ചില്ല. ഫലം എന്ത് ?  അദ്ദേഹവും അദ്ദേഹത്തോടെപ്പം ക്രിസ്തുമതത്തില്‍ ചേരാനിരുന്ന 4 ലക്ഷം അനുയായികളും  1950 ല്‍ നാഗപ്പൂരില്‍ വച്ച് ബുദ്ധമതം സ്വീകരിച്ചു. വിലയേറിയ ഒരു സന്ദര്‍ഭം നമ്മുടെ ആളുകള്‍ നഷ്ടപ്പെടുത്തി.
ത്രിപുര രാജ്യത്തെ  രാജാവ് അയല്‍ ദേശങ്ങങ്ങളായ മിസോറാമിലും നാഗാലാന്റിലും ദൈവം ക്രിസ്ത്യാനിക്കളെക്കൊണ്ട് ചെയ്ത നല്ല കാര്യങ്ങളെ കണ്ടു. അപ്രകാരം തന്റെ നാട്ടിലും നടന്നുകാണാന്‍ ആഗ്രഹമുണ്ട് എന്ന് പ്രസ്താവന ഇറക്കി. എന്നാല്‍ ഒരു മിഷനറിയും അവിടെപ്പോയി പ്രവര്‍ത്തിച്ചില്ല. 50 വര്‍ഷങ്ങള്‍ കടന്നുപോയി.യേശുവിന്റെ വരവും  അടുത്തു. ത്രിപുരയില്‍ ക്രിസ്ത്യാനികളുടെ എണ്ണം 2% മത്രമായി നിന്നുപോയി. വിലയേറിയ സന്ദര്‍ഭത്തെ നഷ്ടപ്പെടുത്തി. സന്ദര്‍ഭം എന്നത് ചിറകുള്ള പക്ഷിയെപ്പോലെയാണ്.അതു നമുക്കായി കാത്തുനില്‍ക്കുകയില്ല. അതുനമ്മുടെ മാര്‍ഗ്ഗത്തില്‍ക്കൂടികടന്നുപോകും. അത് ഉടനെ പ്രയോചനപ്പെടുത്തുന്നവര്‍ അനുഗ്രഹിക്കപ്പെടും.
ഇന്ത്യയില്‍ ഇതുവരെ സുവിശേഷത്തിന്റെ വാതില്‍ തുറന്നിരുന്നു.ഇനിയും വാതില്‍ അടയാനുള്ള കാലം വരുന്നു. ഓരോ ദിവസവും ഉള്ള വാര്‍ത്തകള്‍ ഹൃദയഭേദകമാവുന്നു. സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍ സന്ദര്‍ഭങ്ങളെ പ്രയോചനപ്പെടുത്തിയില്ലല്ലോ എന്ന ചിന്ത നിങ്ങളെ മഥിക്കുന്നതാണ്. ചിന്തിക്കുക! പ്രവര്‍ത്തിക്കുക!!
 

RELATED STORIES

Top