logo
add image
 യൂറോപ്പ ലീഗില്‍ കിരീടമണിഞ്ഞ് ചെല്‍സി

യൂറോപ്പ ലീഗില്‍ കിരീടമണിഞ്ഞ് ചെല്‍സി

ബകു. യൂറോപ്പ ലീഗില്‍ ചെല്‍സി കിരീടം സ്വന്തമാക്കി. അവസാന മത്സരത്തില്‍ ആഴ്‌സണലിനെയാണ് ചെല്‍സി നേരിട്ടത്. ഒന്നിനെതിരെ 4 ഗോളിനാണ് ചെല്‍സി വിജയിച്ചത്. എഡന്‍ ഹസാര്‍ഡിന്റെ ഇരട്ടഗോള്‍ ചെല്‍സിയുടെ വിജയത്തിന് തിളക്കം കൂട്ടി. 2013ലായിരുന്നു ചെല്‍സി ആദ്യ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയത്. 
     ആഴ്‌സണലിന്റെ മുന്‍ സ്‌ട്രൈക്കറായിരുന്ന ഒലിവര്‍ ജിറൂഡാണ് 49#ാ#ം മിനിറ്റില്‍ ചെല്‍സിയ്ക്കായി ആദ്യഗോള്‍ നേടിയത്. പിന്നീട് അറുപതാം മിനിറ്റില്‍ പെട്രോഡയും അറുപത്തഞ്ചാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡിന്റെ ആദ്യഗോളും 72#ാ#ം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നതോടെ ആഴ്‌സണലിന് അടിയറവു  പറയേണ്ടി വന്നു. 
 

RELATED STORIES

Top