logo
add image
അമിതരക്ത സമ്മര്‍ദ്ദം അപകടകാരി

അമിതരക്ത സമ്മര്‍ദ്ദം അപകടകാരി

ഇന്ത്യയില്‍ രക്തസമ്മര്‍ദ്ദം ഉള്ളവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി നിരീക്ഷകര്‍. രാജ്യത്തെ വിവിധ ഗ്രാമപ്രദേശങ്ങള്‍, നഗരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളിലാണ്ഇക്കാര്യം വ്യക്തമാക്കിയത്. പതിനെട്ടിനും ഇരുപതിനുമിടയില്‍ പ്രായമുള്ളവരെയാണ് പഠന വിധേയമാക്കിയത്.ഇതില്‍ 25 ശതമാനം പേര്‍  സ്ഥിരമായി കമ്പ്യൂട്ടര്‍  ,സെല്‍ഫോണ്‍  എന്നിവ ഉപയോഗിക്കുന്നവരും ചെറുപ്പക്കാരു മായവ രിലായിരുന്നു കൂടുതലായും  രക്തസമ്മര്‍ദ്ദം കണ്ടെത്തിയത്. 
   ന്യു ഓര്‍ലിയന്‍സില്‍ നടന്നിരുന്ന അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചത്. ദീര്‍ഘസമയം ഫോണ്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സസ് നടത്തിയ പഠനങ്ങളില്‍ ഹരിയാന, മണിപ്പുര്‍, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ സ്‌കൂള്‍കുട്ടികളില്‍ 23 ശതമാനം പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരാണെന്ന കണ്ടെത്താല്‍ ഞെട്ടിക്കുന്നതാണ്. ആഹാരശൈലിയും അമിതവണ്ണവും വ്യായാമക്കുറവും മാനസ്സീകപിരിമുറുക്കവുമുള്ളവരിലാണ് പ്രഷര്‍ വര്‍ധിക്കുന്നതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. 
   രാജ്യത്തെ അതീവഗുരുതരമായ അവസ്ഥയാണ് ഇതന്നും ലോകത്താകെയുള്ള മരണനിരക്കില്‍ പകുതിയും ഉയര്‍ന്ന സമ്മര്‍ദ്ദം മൂലമാണുണ്ടാകുന്നത്. കേരളത്തില്‍ ഓരോ കുടുംബത്തിലുമുള്ള ഒരംഗത്തിനെങ്കിലും അമിതരക്തസമ്മര്‍ദ്ദമുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.  
 

RELATED STORIES

Top