logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
സുരക്ഷിതമാക്കണം സ്‌കൂള്‍ യാത്ര

സുരക്ഷിതമാക്കണം സ്‌കൂള്‍ യാത്ര

സ്‌കൂള്‍ തുറക്കാന്‍  ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. നമ്മുടെ മക്കളുടെ ഓരോ സ്‌കൂള്‍ യാത്രയും സുരക്ഷിതമാക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണം. സ്‌കൂള്‍ ബസുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഓട്ടോയും ടാക്‌സിയും ഒക്കെ സ്‌കൂള്‍ ട്രിപ്പുകള്‍ ഏറ്റെടുക്കുന്നത്. എന്നാല്‍ പത്തുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുന്നത് അത്ര സുരക്ഷിതമല്ല. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ അമിതവേഗതയിലാണോ വാഹനം ഓടിക്കുന്നത്, മദ്യപിക്കുന്നുണ്ടോ, മറ്റു സ്വഭാവദൂഷ്യങ്ങള്‍ ഉള്ളവരാണോ എന്നൊക്കെ അന്വേഷിക്കുന്നത് ഗൂണം ചെയ്യും. 
    ഡ്രൈവര്‍ക്ക് ലൈസന്‍സുണ്ടോ എന്നതും പ്രവൃത്തി പരിചയവും പരിഗണിക്കാം. കുട്ടികളെ വാഹനത്തില്‍ കയറ്റി വിട്ടാലും ട്രിപ്പുകള്‍ മാതാപിതാക്കളോ വേണ്ടപ്പെട്ടവരോ നിരീക്ഷിക്കണം. അലക്ഷ്യമായി വാഹനമോടിക്കുന്നതോ അശ്രദ്ധയോ ശ്രദ്ധയില്‍ പെട്ടാല്‍ ഇക്കാര്യം സമാധാനപരമായി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തുകയോ അല്ലെങ്കില്‍ കുട്ടിയെ വാഹനത്തില്‍ നിന്ന് ഒഴിവാക്കുകയോ വേണം. 
    കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ ഫീസ് കുറയൂമെന്ന ചിന്തയുള്ളവരാണ് പലരും. എന്നാല്‍ ഓട്ടോറിക്ഷ പോലെയുള്ള വാഹനങ്ങളില്‍ ഇത്തരത്തില്‍ കുട്ടികളെ കുത്തി നിറച്ചു കൊണ്ടുപോകുന്നത് വളരെ അപകടകരമാണ്. പണത്തേക്കാള്‍ നമുക്കു വലുത് കുട്ടിയുടെ സുരക്ഷയാണെന്നും കുട്ടിയുടെ ജീവന്‍ പണത്തേക്കാള്‍ വലുതല്ലെന്നും ഓര്‍ക്കുക. 
    കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ എത്ര കുട്ടികളുണ്ടെന്നതും കുട്ടികള്‍ കയറുന്ന സ്ഥലങ്ങളും രക്ഷിതാക്കളെ ബന്ധപ്പെടേണ്ട നമ്പറും എഴുതി സൂക്ഷിച്ചാല്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഉപകാരപ്പെടും. ഓര്‍ക്കുക, നമ്മുടെ കുട്ടികളുടെ സ്‌കൂള്‍ യാത്ര ഓരോ ദിവസവും സുരക്ഷിതമാകട്ടെ..
 

Top