logo
add image
യാത്ര പോകാന്‍ പണമില്ലെങ്കില്‍ വായ്പ തരാന്‍ ഫിനാന്‍സ് കമ്പനിയും ട്രാവല്‍ ഏജന്‍സിയും കൈകോര്‍ക്കും.

യാത്ര പോകാന്‍ പണമില്ലെങ്കില്‍ വായ്പ തരാന്‍ ഫിനാന്‍സ് കമ്പനിയും ട്രാവല്‍ ഏജന്‍സിയും കൈകോര്‍ക്കും.

യാത്ര ഹരമായിരിക്കുന്ന ആളുകളുണ്ട് നമുക്കിടയില്‍. എന്നാല്‍ പണം ചിലപ്പോഴൊക്കെ വില്ലനായേക്കാം. എന്നാല്‍ ഇപ്പോള്‍ ഫിനാന്‍സ് കമ്പനിയും ട്രാവല്‍ ഏജന്‍സിയും കൈകോര്‍ത്ത് ഒരു വര്‍ഷത്തേയ്ക്കു യാത്രയ്ക്കുള്ള പണം വായ്പയായി നല്‍കും. ഇതിനായി നിയോഗിക്കപ്പെട്ട ട്രാവല്‍ ഏജന്‍സികളില്‍ വേണ്ട രേഖകളുമായി ചെന്നാല്‍ ട്രാവല്‍ വായ്പ ലഭിക്കും. 
     പണം തിരിച്ചടയ്ക്കുന്നതിനുള്ള ആസ്തി ലോണെടുക്കുന്ന വ്യക്തിയ്ക്ക് ഉണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ വായ്പ നല്‍കുകയുള്ളു. പണം സംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നും കടബാധ്യതയുണ്ടോ എന്നും വിശദമായി പരിശോധിച്ചു മാത്രമായിരിക്കും വായ്പ ലഭിക്കുക. കുടുംബമായുള്ള യാത്രകള്‍ക്കും ലോണ്‍ ലഭ്യമാണ്. ലോണ്‍ നല്‍കുന്നതിന് പ്രോസസിങ് ചാര്‍ജ്ജ് ഈടാക്കുന്നതാണ്. വായ്പ നല്‍കുമ്പോള്‍ സെക്യൂരിറ്റിയായി 12 ചെക്കുകള്‍ നല്‍കണം. യാത്ര പോകുമ്പോള്‍ തുകയുടെ 20 ശതമാനവും തിരിച്ചെത്തിയ ശേഷം ബാക്കി തുകയും നല്‍കുന്ന തരത്തിലാണ് വായ്പ ക്രമീകരിച്ചിരിക്കുന്നത്. 
 

RELATED STORIES

Top