logo
add image
 ഇന്ത്യയില്‍ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന്

 ഇന്ത്യയില്‍ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന്

ദില്ലി. ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വര്‍ഷത്തേതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതെന്ന കണക്ക് ശരിവെച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം. 2017, 2018  വര്‍ഷങ്ങളിലെ കണക്കു പ്രകാരം നഗരങ്ങളില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ളവരില്‍ 7.8 ശതമാനം പേരും തൊഴില്‍ രഹിതരാണെന്നതാണ് പുതിയ വിവരം. പുതിയ മന്ത്രിസഭ നിലവില്‍ വന്ന ശേഷം മാത്രമാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടതെന്നത് ശ്രദ്ദേയമാണ്. 
    ജനുവരിയില്‍ ഇതുസംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നെങ്കിലും നീതി ആയോഗ് വൈസ് ചെയര്‍മാനുള്‍പ്പെടെയുള്ള പ്രമുഖര്‍ വാര്‍ത്ത നിഷേധിച്ചിരുന്നു. രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുന്നെന്ന റിപ്പോര്‍ട്ട് തയാറാക്കിയത് നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസായിരുന്നു. നോട്ടു നിരോധനത്തിനു ശേഷമാണ് തൊഴിലില്ലായ്മ ഏറെ വര്‍ധിച്ചതെന്നും ഈ ഓഫീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിറ്റിയിലെ രണ്ടംഗങ്ങള്‍ പുറത്തു പോയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. 
പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 6.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. മികച്ച വിദ്യാഭ്യാസമുണ്ടായിട്ടും തൊഴില്‍ ലഭിക്കാത്തവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്.   

RELATED STORIES

Top