logo
add image
കേരളത്തിലെ ഒന്നാമത്തെ സൈബര്‍ ഡിഫെന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. 

കേരളത്തിലെ ഒന്നാമത്തെ സൈബര്‍ ഡിഫെന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. 

തിരുവനന്തപുരം. സംസ്ഥാനത്ത് ആദ്യയമായി ഒരു സൈബര്‍ ഡിഫെന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രാവീണ്യമുള്ള വിദഗ്ദരായ വ്യക്തികളുടെ സേവനം സൈബര്‍ സുരക്ഷയ്ക്കായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രമുഖ സൈബര്‍ സുരക്ഷാ എജന്‍സിയായ സ്ട്രാവാ ടെക്‌നോളജീസാണ് സ്ട്രാവാ സൈബര്‍ ലാബ്‌സ് എന്ന പേരില്‍ കേരളത്തില്‍ ഡിഫന്‍സ് സെന്റര്‍ ആരംഭിച്ചത്. തിരുവനന്തപുരത്തുള്ള ഹൈസിന്ത് ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച സൈബര്‍ ത്രെട്ട് ഇന്റലിജന്‍സ് കോണ്‍ക്ലേവില്‍ വച്ച്  ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് സെന്ററിന് തുടക്കം കുറിച്ചത്. 
    നിരവധിയാളുകള്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സൈബര്‍ ഡിഫെന്‍സ് സെന്റര്‍ സഹായിക്കുമെന്ന് മനസ്സിലാക്കിയാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സ്ട്രാവാ സൈബര്‍ ലാബ്‌സില്‍ യു എസ്, സിംഗപ്പുര്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ സംഘത്തിന്റെ സേവനവും പ്രയോജനപ്പെടുത്തും. സാധാരണക്കാരായ ആളുകള്‍ക്ക് പ്രാപ്തമാകുന്ന തരത്തില്‍ സൈബര്‍ നിയമങ്ങളും സുരക്ഷയെക്കുറിച്ചുള്ള അവബോധം എന്നിവ സൃഷ്ടിക്കാനാവും. 
    സ്ട്രാവാ സൈബര്‍ ലാബ്‌സ് 2016-18 കാലഘട്ടത്തില്‍ സ്‌കൂള്‍ തലം മുതല്‍ പൊതുസ്ഥാപനങ്ങള്‍ വരെ നടത്തിയ പഠനങ്ങള്‍ മുന്‍ നിര്‍ത്തി സൈബര്‍ രംഗത്ത് പാലിക്കപ്പെടേണ്ട ചില മര്യാദകളെ കുറിച്ച് അവബോധം നല്‍കുന്നതിനുള്ള പദ്ധതിയായ സി- സെഫ് 360 സിമ്പോസിയം ഈ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നടപ്പാക്കും. സി സെഫ് പദ്ധതിയില്‍ സ്‌കൂളുകള്‍ക്കു പുറമേ ഐടി സ്ഥാപനങ്ങള്‍,  ബാങ്കുകള്‍, ഹോസ്പിറ്റലുകള്‍ എന്നിവയെയും ഉള്‍പ്പെടുത്തും. 
 

RELATED STORIES

Top