logo
add image
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ പുതിയ ഐഡിയ 

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ പുതിയ ഐഡിയ 

സ്‌കോട്‌ലാന്റ്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമം തടയാന്‍ പുതിയ കണ്ടു പിടിത്തവുമായി സ്‌കോട്‌ലാന്റില്‍ നിന്നുള്ള ടെക്‌നോളജി  വിദ്യാര്‍ത്ഥിനി ബിട്രീസ് കര്‍വാലോ രംഗത്ത്. കയ്യില്‍ ധരിക്കുന്ന റിസ്റ്റ് ബാന്‍ഡില്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്തിയാണ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. 
    ഈ റിസ്റ്റ്ബാന്‍ഡ് കയ്യില്‍ ധരിക്കുന്ന പെണ്‍കുട്ടിയ്ക്കു നേരെ എന്തെങ്കിലും  അതിക്രമം നേരിടുന്ന സാഹചര്യമുണ്ടായാല്‍ ബാന്‍ഡിന്റെ ഡിവൈസില്‍ രണ്ടുതവണ ടാപ്പ് ചെയ്താല്‍ പ്രദേശത്തെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സന്ദേശം പോകും. ലക്‌സ് ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന റിസ്റ്റ്ബാന്‍ഡ് പെണ്‍കുട്ടികളെ സഹായിക്കുമെന്നാണ് ബിട്രീസ് അവകാശപ്പെടുന്നത്. 


 

RELATED STORIES

Top