logo
add image
നീതിസാരങ്ങള്‍

നീതിസാരങ്ങള്‍

നിന്റെ അകത്തെ മനുഷ്യനെ ദൈവം നിയന്ത്രിക്കുന്നു എങ്കില്‍ നിന്റെ പുറത്തെ മനുഷ്യനെ ലോകത്തിന് നിയന്ത്രിക്കാന്‍ സാധിക്കുകയില്ല.

നീ ദൈവത്തിനു വേണ്ടി ഒരു ചെറിയ കാര്യം ചെയ്യുന്നുവെങ്കില്‍ പ്രശംസിക്കേണ്ട,നിനക്കുവേണ്ടി ആരോ പ്രാര്‍ത്ഥിക്കുന്നുണ്ട്.

നമ്മില്‍നിന്ന് ശാപം നീക്കാന്‍ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു.

ക്രിസ്തുവിനെ അറിയുകയാണ് എല്ലാ അറിവിനേക്കാളും മികച്ച അറിവ്

യഥാര്‍ത്ഥ സംതൃപ്തി യേശുക്രിസ്തുവിനെ പിന്തുടരുന്നത് മൂലമാണ് ലഭിക്കുന്നത്.കര്‍ത്താവിനു വേണ്ടി പൂര്‍ണ്ണമായി ജീവിക്കുന്ന ജീവിതമാണ് യഥാര്‍ത്ഥസംതൃപ്തി നല്‍കുന്ന ജീവിതം.

സംതൃപ്തമായ ജീവിതം കര്‍ത്താവിനോടും മറ്റുള്ളവരോടുമുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ജീവിതമാണ്.

ദൈവത്തെ അനുസരിക്കുന്നതിനുള്ള ഉന്നതമായ ലക്ഷ്യം അവനെ പ്രസാദിപ്പിക്കുവാനുള്ള താല്‍പ്പര്യമായിരിക്കണം.

ക്രിസ്തുവിനു വേണ്ടി പൂര്‍ണ്ണമായി ജീവിക്കുകയെന്നുള്ളത് എല്ലാ സമയത്തും എല്ലാസ്ഥലങ്ങളിലും അവനുവേണ്ടി ജീവിക്കുക എന്നതാണ്.

നിന്റെ ഹൃദയത്തില്‍ ദൈവവചനം ഉണ്ടെങ്കില്‍ നിന്റെ വായില്‍ ശരിയായ വാക്കുകളെ അവന്‍ തരും.

ജീവിതശുദ്ധി എന്നത് തുടര്‍ച്ചയായ ഒരു ഉണര്‍വിന്റെ അനുഭവമാണ്.

നാം സംഘടനയില്‍ ആശ്രയിക്കുമ്പോള്‍ സംഘടനയ്ക്ക് ചെയ്യാന്‍ കഴിയുന്നത് നമുക്ക് ലഭിക്കുന്നു.വിദ്യാഭ്യാസത്തില്‍ ആശ്രയിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന് കഴിയുന്നത് നമുക്ക് ലഭിക്കുന്നു.മനുഷ്യനില്‍ ആശ്രയിക്കുമ്പോള്‍ മനുഷ്യന് ചെയ്യാന്‍ കഴിവുള്ളത് ലഭിക്കുന്നു.

 

  തോമസ് കോട്ടയില്‍

RELATED STORIES

Top