logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
ദൈവത്തിന്റെ നടത്തിപ്പ്

ദൈവത്തിന്റെ നടത്തിപ്പ്

ഒരു വിശ്വാസി സര്‍വ്വസാധാരണമായി ഉപയോഗിച്ചു വരുന്ന  വാക്കാണ് നടത്തിപ്പ് എന്നത്.ഓരോ വ്യക്തി യ്ക്കും ഒരു നടത്തിപ്പുകാരന്‍ കൂടിയേ തീരൂ.ജീവിതത്തില്‍ രഹസ്യമായും പരസ്യമായും ഒരുപാട് വഴിത്തിരിവുകളുണ്ട്.അവിടെ ഇതാകുന്നു വഴി,ഇതിലേ പൊയ്‌ക്കൊള്‍ക എന്ന് പറയാന്‍ ഒരു ഉത്തമവഴികാട്ടിയാണ് ദൈവം. ദൈവം ഒരു വ്യക്തിയുടെആലോചനക്കാരനായി തീര്‍ന്നാല്‍ വഴിതെറ്റുകയില്ല.അനുസ്യൂതം യാത്ര തുടരുകയും ചെയ്യാം. ദൃഷ്ടി വച്ച് ആലോചന പറഞ്ഞു തരുന്ന ദൈവത്തെയാണ് നാം ആശ്രയിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്.
   മനുഷ്യന്റെ  മനോഹരവും വഴിതെറ്റാന്‍ ഏറ്റവും സാധ്യതയുള്ളതുമായ പ്രായമാണ് യൗവനം.എത്രയോ ഇളം ജീവിതങ്ങളാണ് തിരുത്താനും നടത്താനും ഒരാളില്ലാതെ കൊഴിഞ്ഞു പോകുന്നത്. ഇന്നു നാം ലോകത്തിലേക്കു നോക്കിയാല്‍ കാ ണാന്‍ സാധിക്കുന്നത് ഇരുട്ടില്‍ വസിക്കുന്നവര്‍ ഇരുട്ടിലേക്ക് അനേകരെ നടത്തുന്നതാണ്. നയിക്കുന്നവരും നയിക്കപ്പെടുന്നവരും ഒരു പോലെ ആപത്തില്‍ പെടാന്‍ സാധ്യതയുള്ള നടത്തിപ്പാണത്.എന്നാല്‍ നമ്മെ നടത്തുന്നവന്‍ കുരുടനല്ല മറിച്ച് സര്‍വ്വചരാചരങ്ങളുടെയും സ്രഷ്ടാവായ സര്‍വശക്തനായ ദൈവമാണ്.അതിനാല്‍ നമ്മെ നടത്തുന്നവനെ നിസ്സംശയം നമുക്ക് വിശ്വസിക്കാം.
  ദൈവത്തിന്റെ വഴി സ്ഥിരമായതാണ്.അതു നാം പഠിക്കേണ്ടതാണ്.ദൈവവചനമാണ് ഒരു ദൈവപൈതലിന് ദൈവം നല്‍കിത്തരുന്ന ആ ലോചന.കോഴി തന്റെ കു ഞ്ഞുങ്ങളെ ചിറകിന്‍മറവില്‍ മറയ്ക്കുന്നതുപോലെ ദൈ വം നമ്മെ കരുതുകയും ചെ യ്യും. പ്രശ്‌നങ്ങളും പ്രതികൂലങ്ങളും നിറഞ്ഞ ജീവിതയാത്രയില്‍ കരം പിടിക്കുന്ന ആ ദൈവം കൂടെയുണ്ടെങ്കില്‍ ഭയപ്പെടേണ്ട ആവശ്യമില്ല.ദൈവത്തിന്റെ കൈയാണ് നമ്മെ നടത്തുന്നത്. ദൈവത്തിന്റെ കരങ്ങളുടെ ശക്തി എന്തെന്ന് നമുക്കറിയാം.നമ്മുടെ വഴികളില്‍ എന്തെല്ലാം പ്രതികൂലങ്ങള്‍ വന്നാലും പ്രതിസന്ധികള്‍ വന്നാലും അവയെ തരണം ചെയ്ത് മുന്നോട്ടു പോകാന്‍ ബലമുള്ള,നീട്ടിയ,ഉയര്‍ന്നിരിക്കുന്ന,ക്ഷീണിക്കാത്ത കരം നമ്മെ വഴിനടത്തും.
     അവന്‍ നമ്മെ നടത്തുന്നത് കലഹത്തിന്റെ വഴികളിലൂടെയല്ല,മറിച്ച് സമാധാനത്തിന്റെ വഴികളിലൂടെയാണ്.ഈ ലോകത്തിലെ ഒന്നി നും ഒരു വ്യക്തിയെ സമാധാനത്തിലേക്ക് നടത്താന്‍ സാ ധ്യമല്ല. സമാധാനം എന്തെന്നറിയാത്ത ഒരു തലമുറയിലാണ് നാമായിരിക്കുന്നത്.ഒരു വ്യക്തിയുടെ കാലുകള്‍ സമാധാനത്തിലേക്ക് നടത്തപ്പെടണമെങ്കില്‍ ദൈവവചനം അനുസരിച്ചേ മതിയാകൂ. ദൈവീക നടത്തിപ്പിലൂടെ മാത്രമേ സമാധാനം ലഭിക്കൂ.ദൈവത്തിന്റെ നടത്തിപ്പ് നമ്മുടെ ജീവിതത്തില്‍ അനുദിനം അനുഭവിക്കേണ്ടതാണ്. യഥാര്‍ത്ഥമായ നടത്തിപ്പ് എന്നാല്‍ ക്രിസ്തുവിലേക്കുള്ള നടത്തിപ്പാണ്.അത് ആരംഭിക്കുന്നത് വചനത്തില്‍ നിന്നാണ്.
    നമുക്ക് ആലോചന പറഞ്ഞു തരാന്‍ ഒരാള്‍ ആവശ്യമായിരിക്കുന്നതിനുകാരണം ലോകത്തില്‍ നാമായിരിക്കുമ്പോള്‍ പല തീരുമാനങ്ങളും നിര്‍ണ്ണായകമായി എടുക്കേണ്ടതുണ്ടാകും.അത് പിന്നീടങ്ങോട്ടുള്ള ജീവിതത്തെ മാറ്റുവാന്‍ കെല്പ്പുള്ളതായിരിക്കും.അപ്പോള്‍ മറ്റൊരാളുടെ വാക്ക് നാം കണക്കിലെടുക്കും.നല്ല തീരുമാനമാണെങ്കില്‍ നമ്മുടെ ജീവിതവും നല്ലതായിരിക്കും.എന്നാല്‍ ഒന്നാം സങ്കീര്‍ത്തനത്തില്‍ സങ്കീര്‍ ത്തനക്കാരന്‍ പറയുന്നതു പോലെ ദുഷ്ടന്മാരുടേതാണ് ആലോചനയെങ്കില്‍ തെറ്റിലേക്കു പോവുകയും ചെ യ്യും. തന്റെ ആടുകളായ നമ്മെ ഏതു മരുഭൂമിയുടെ അവസ്ഥയിലും നീരുറവയിലേക്ക് നടത്തുന്ന നല്ല ഇടയനാണ് നമ്മുടെ കര്‍ത്താവ്.ഇടയനറിയാം തന്റെ ആടുകള്‍ക്ക് ഭക്ഷണവും വിശ്രമവും ആവശ്യമാണെന്നത്.അതു പോലെയാണ് ഒരു വിശ്വാസിയെ പിതാവായ ദൈവം നടത്തുന്നത്. എല്ലാവഴിയിലും ഏതുസമയത്തും എല്ലായിടത്തും ആ സാന്നിധ്യം അനുഭവിക്കാന്‍ നമുക്കു കഴിയും.അതിനായി ദൈവവുമായി ആഴമേറിയ ബന്ധം സ്ഥാപിക്കണം.തെറ്റുപറ്റാത്ത, സ്ഥിരമായ, സമാധാനപരമായ ദൈവീക നടത്തിപ്പുകള്‍ അനുഭവവേദ്യമാക്കുവാന്‍ നമുക്കും ഇടയാകട്ടെ.
 

RELATED STORIES

Top