logo
add image
Breaking News
ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ചെന്ന് മുഖ്യമന്ത്രി * മാളുകളും ഹോട്ടലുകളും തുറക്കുന്നതു സംബന്ധിച്ച് എട്ടാം തീയതിയ്ക്കു ശേഷം തീരുമാനിക്കും * സ്‌കൂള്‍ തുറക്കല്‍ ജൂലൈ മാസത്തിനു ശേഷം മാത്രം * കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍
നാം വേലക്കാരോ വേലവെയ്പ്പുകാരോ?

നാം വേലക്കാരോ വേലവെയ്പ്പുകാരോ?

കൊയ്ത്ത് വളരെയുണ്ട് സത്യം,വേലക്കാരോ ചുരുക്കം (മത്തായി 9:37).ഈ ലോകമാകുന്ന വയലില്‍ നിന്നും ക്രിസ്തുവാകുന്ന യജമാനനു വേണ്ടി ആത്മാക്കളെ കൊയ്‌തെടുക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട വേലക്കാരാണ് ദൈവമക്കള്‍.അതേ,നാം ക്രിസ്തുവിന്റെ വേലക്കാരത്രേ.ലോകം മുഴുവനുമായ ഈ വയല്‍ വിശാലമായി കിടക്കുകയത്രേ. ഇനിയും സുവിശേഷം എത്തിയിട്ടില്ലാത്ത ഗ്രാമങ്ങളുണ്ട്.ഭാരതത്തില്‍ പ്രത്യേകിച്ച് വടക്കേ ഇന്‍ഡ്യയില്‍ അനേകസ്ഥലങ്ങളില്‍ സുവിശേഷം എത്തിയിട്ടില്ല.യേശു ആര് എന്നു  ചോദിച്ചാല്‍ അങ്ങനെ ഒരാള്‍ ഇവിടെയില്ല എന്നു പറയുന്ന സ്ഥലങ്ങള്‍ പോലു മുണ്ട്.അവരുടെയിടയില്‍ സുവിശേഷവുമായി കടന്നു പോകുന്ന മിഷനറി വീരന്മാരെയോര്‍ത്ത് ദൈവത്തെ സ്തുതിക്കാം.ആരുടെയും സഹായമില്ലാതെ,ഒരു പ്രസ്ഥാനത്തിന്റെയും പിന്‍ബലമില്ലാതെ കര്‍ത്താവിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഇവരെ ലോകം അറിയുന്നില്ല.എന്നാല്‍ കര്‍ത്താവ് അറിയുന്നു.പട്ടിണിയും ബുദ്ധിമുട്ടുമൊന്നും ഇവരെ പിന്‍തിരിക്കുന്നില്ല.വല്ലവിധേനയും ആത്മാക്കളെ കൊയ്‌തെടുക്കുവാന്‍ ദൈവവചനമെന്ന വാളുമായി ഇവര്‍ പകലന്തിയോളം വയലില്‍ പ്രവര്‍ത്തിക്കുകയാണ്.അവരുടെ ഇടയില്‍ ഇന്നും ദൈവത്തിന്റെ അത്ഭുതപ്രവര്‍ത്തി നടക്കുന്നുണ്ട്.ഒരു ഘര്‍ വാപസിയ്ക്കും ഈ സുവിശേഷകരെ പിന്തിരിക്കാനാകില്ല.കാരണം അവര്‍ക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാണ്.ഗ്രഹാംസ്റ്റെയിന്‍സിനെപ്പോലുള്ള മിഷനറി വീരന്മാരുടം രക്തസാക്ഷിത്വം നമ്മെ ഓര്‍പ്പിക്കുന്നതും അതുതന്നെയാണ്.പുറം ലോകമറിയാതെ എത്രയോ സുവിശേഷകര്‍ പട്ടിണിയും മാനസീക  ശാരീരിക പൂഢനവും ഓല്‍ക്കുന്നു.അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഈ ലോകത്തിലെ നേതാക്കള്‍ക്ക് സാധിച്ചില്ലെങ്കിലും ദൈവം അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും.
    ഇന്ന് ആത്മീയ ഗോളത്തില്‍ നടക്കുന്നത് എന്താണ്?സ്ഥാനത്തിന്റെയും മാനത്തിന്റെയും അധികാരത്തിന്റെയും പുറകേ പോകുന്ന ചിലര്‍.മത്സരത്തില്‍ ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയാറാകുന്നവര്‍.ഒരിക്കല്‍ അധികാരത്തില്‍ കയറിയവര്‍ പിന്നെ അവിടെനിന്നും ഇറങ്ങാന്‍ തയാറാകുന്നില്ല.അധികാരത്തിന്റെ മത്തുപിടിച്ചവര്‍ ഒരു വശത്ത്.ഒരു കൂട്ടര്‍ ദുരുപദേശം പരത്തുന്നു.സ്വന്തം സഹോദരന്റെ കുതികാല്‍ വെട്ടുന്നവര്‍.ശരിക്കും ഒരുവന്‍ മറ്റൊരുവന് വേലവെയ്ക്കുന്ന പ്രതിഭാസം.ഇതിലൊന്നും അകപ്പെടാതെ ഉടുപ്പു മലിനമാക്കാത്ത ചില ദൈവമക്കളുമുണ്ട്.അവരെ ചേര്‍ക്കാന്‍ കര്‍ത്താവ് വേഗം വരുന്നു.ഈ നാളുകളില്‍ ദൈവജനം വിവേചനവരം പ്രാപിച്ചവര്‍ ആയിരിക്കണം.ദൈവദാസന്മാര്‍ എന്ന വ്യാജേന ദുരുപദേശം പ്രചരിപ്പിക്കുന്നവരെയും ദൈവവചന വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരേയും തിരിച്ചറിയണം.നമ്മെ കാണുന്നവര്‍ നമ്മില്‍ക്കൂടെ ക്രിസ്തുവിനെ കാണട്ടെ.ക്രിസ്തുവിന്റെ ഭാവം തന്നെ നമ്മിലും ഉണ്ടാകട്ടെ.കാലം അതിന്റെ അന്ത്യത്തിലേക്ക് നീങ്ങുന്നു.നമുക്ക് നഷ്ടപ്പെട്ടു പോകുന്ന ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കാം.ദൈവസഭ അതിനായി ഉണരട്ടെ.ഇടവും വലവും തിരിച്ചറിയാത്തവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ദൈവമക്കളെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം.അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ അനേകരെ നേടാന്‍ ദൈവം അവര്‍ക്ക് കൃപ കൊടുക്കട്ടെ.വില്യം കേറിയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്..ദൈവത്തില്‍ നിന്നും വലിയവ പ്രതീക്ഷിക്കുക.ദൈവത്തിനു വേണ്ടി വലിയവ ചെയ്യുക.ദൈവത്തിനു വേണ്ടി വന്‍കാര്യങ്ങള്‍ ചെയ്യുവാന്‍ഈ തലമുറയിലും ദൈവം ചിലരെ എടുത്തുപയോഗിക്കട്ടെ.ദൈവം നമുക്കു നല്‍കിയ താലന്തുകള്‍ ദൈവനാമ മഹത്വത്തിനായി പ്രയോജനപ്പെടുത്താം.നാം മറ്റുള്ളവര്‍ക്ക് ഒരുപ്രചോദനമായിത്തീരട്ടെ.നമ്മുടെ വിളിയും തെരഞ്ഞെടുപ്പും മനസിലാക്കി വിളിക്ക് അനുസരണമായ ഫലം കാ യ്ക്കട്ടെ.നമ്മുടെ സഹോദരന് ഉപകാരം ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അവനെ ഉപദ്രവിക്കാതിരിക്കുക.സഹോദരനെ കരിവാരി തേയ്ക്കാതിരിക്കുക.സഹോദരനെ തന്നെക്കാള്‍ ശ്രേഷ്ഠനായി കരുതണം.എല്ലാ മേഖലയിലും ന മുക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും മറ്റുള്ളവരെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാം. കാരണം ഒരു ആത്മാവിന് മുഴുലോകത്തേക്കാള്‍ വിലയുണ്ട്.നമുക്ക് ഈ നാളുകളില്‍ ആത്മദാഹമുള്ളവരായിത്തീരാം.അതേ നാം ദൈവത്തിന്റെവയലിലെ വേലക്കരത്രേ.വേലവയ്പ്പുകാരല്ല.ദൈവം നമ്മെ സഹായിക്കട്ടെ.
   


 

RELATED STORIES

Top