logo
add image
ദൈവത്തിന് ആവശ്യമുണ്ട്

ദൈവത്തിന് ആവശ്യമുണ്ട്

ദൈവത്തെയല്ലാതെ മറ്റാരെയും മറ്റൊന്നിനെയും ആഗ്രഹിക്കുകയോ ആരാധിക്കുകയോ ചെയ്യാത്തവരെ

പ്രവാചകന്മാരെയും അപ്പോസ്‌തോലന്മാരെയും പോലെ ഒത്തുതീര്‍പ്പിനു വഴങ്ങാതെ സുവിശേഷത്തിനായി നില്‍ക്കുന്നവരെ 

ദൈവത്തിനു വേണ്ടി ഈ ലോകത്തില്‍ ഒറ്റയ്ക്കു നില്‍ക്കേണ്ടിവന്നാല്‍ പതറാതെ നില്‍ക്കുന്നവരെ

പാഴ്വേലയ്ക്കായി തങ്ങളുടെ സമയവും പ്രയോജനം ഇല്ലാത്ത വസ്തുക്കള്‍ക്കായി തങ്ങളുടെ പണവും ചെലവ് ചെയ്യാതെയും,വസ്ത്രാലങ്കാരം,ഉല്ലാസയാത്രകള്‍ ഇവകള്‍ ഒഴിവാക്കി കര്‍ത്താവിനു വേണ്ടി മാത്രം നില്‍ക്കുന്നവരെ 

എല്ലാ സ്ഥലത്തും ഏതു സാഹചര്യത്തിലും കര്‍ത്താവിനു വേണ്ടി ഒരു വിശുദ്ധജീവിതം ഉയര്‍ന്നു കാണുവാന്‍ ആഗ്രഹിക്കുന്നവരെ

വല്ലവിധേനയും ഒരു ആത്മാവിനെ നേടാന്‍ എല്ലായിടത്തും എല്ലാമായിത്തീരുവാന്‍ ആഗ്രഹിക്കുന്നവരെ

തങ്ങളുടെ മാനൂഷിക ആവശ്യങ്ങളും സ്വന്തസുഖസൗകര്യങ്ങളും നോക്കാതെ ദൈവനാമമഹത്വത്തിനും ദൈവഹിതത്തിനും എപ്പോഴും മുന്‍ഗണന നല്‍കുന്നവരെ

ഇവിടെ മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിക്കാതെ ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്നതിനാല്‍ ഏതൊരു വ്യക്തിയോടും പിണക്കം നേരിടുവാന്‍ ഒരുക്കമുള്ളവരെ 

സ്വന്തബുദ്ധിയിലും കഴിവിലും ആശ്രയിക്കാതെ പരിശുദ്ധാത്മാവ് കാണിച്ചുതരുന്ന വഴിയിലൂടെ യാത്ര ചെയ്യുന്നവരെ.ഇപ്രകാരമുള്ള ജീവിതങ്ങളില്‍ക്കൂടി ദൈവം വന്‍കാര്യങ്ങള്‍ ചെയ്യും.
 

RELATED STORIES

Top