logo
add image
 കുവൈത്തില്‍ സന്ദര്‍ശകവിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും

കുവൈത്തില്‍ സന്ദര്‍ശകവിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും

കുവൈത്ത്. സന്ദര്‍ശകവിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നതിനുള്ള തീരുമാനവുമായി കുവൈത്ത്. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടനെ തീരുമാനം നടപ്പാക്കും. റംസാന്‍ സമയത്ത് സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നിയമം പ്രാബല്യത്തില്‍ വരാനൊരുങ്ങുന്നത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനു ശേഷം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ നിയമം പ്രാബല്യത്തിലാകും. 
ഇന്‍ഷുറന്‍സ് തുക എത്രയാണെന്നത് തീരുമാനിക്കപ്പെട്ടിട്ടില്ല. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സന്ദര്‍ശക വിസ എടുക്കുന്നതിന് ചിലവ് കൂടും.  നിലവില്‍ തൊഴില്‍ വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് അമ്പതു കുവൈത്ത് ദിനാറായിരുന്നു ഫീസ് അടയ്‌ക്കേണ്ടത്.  സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്കും അവര്‍ മടങ്ങിപ്പോകുന്നതു വരെയുള്ള ആരോഗ്യ പരിരക്ഷ ലഭിക്കും. 
 

RELATED STORIES

Top