logo
add image
Breaking News
ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ചെന്ന് മുഖ്യമന്ത്രി * മാളുകളും ഹോട്ടലുകളും തുറക്കുന്നതു സംബന്ധിച്ച് എട്ടാം തീയതിയ്ക്കു ശേഷം തീരുമാനിക്കും * സ്‌കൂള്‍ തുറക്കല്‍ ജൂലൈ മാസത്തിനു ശേഷം മാത്രം * കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍
പരീക്ഷയില്‍ തോറ്റതിന് ജീവനൊടുക്കി; പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ ജയം

പരീക്ഷയില്‍ തോറ്റതിന് ജീവനൊടുക്കി; പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ ജയം

ഹൈദരാബാദ്. പ്ലസ്‌വണ്‍ പരീക്ഷയില്‍ ഒരു വിഷയത്തിന് തോറ്റതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയ്ക്ക്  പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ ജയം. തെലങ്കാനയിലെ ബോര്‍ഡ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ പെണ്‍കുട്ടിയ്ക്ക് തെലുങ്കുവിന് 100ല്‍ 20 മാര്‍ക്കായിരുന്നു ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പുറത്തുവന്ന പരീക്ഷാഫലത്തിലാണ് 48 മാര്‍ക്കു നേടി വിജയിച്ചുവെന്ന് കണ്ടെത്തിയത്. 
    തെലങ്കാനയിലെ പ്ലസ്‌വണ്‍ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. മാര്‍ക്കു കൂട്ടിയതിലും മൂല്യനിര്‍ണ്ണയത്തിലും പിഴവുകള്‍ ആരോപിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. പരീക്ഷാഫലം പുറത്തുവന്നതിനു പിന്നാലെ തോറ്റു പോയ 26 വിദ്യാര്‍ത്ഥികളാണ്  ജീവനൊടുക്കിയത്. 

RELATED STORIES

Top