logo
add image
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലം കുറഞ്ഞ സംസ്ഥാനങ്ങളില്‍ കേരളവും

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലം കുറഞ്ഞ സംസ്ഥാനങ്ങളില്‍ കേരളവും

ന്യൂഡല്‍ഹി. കേരളത്തില്‍ ജലദൗര്‍ലഭ്യം രൂക്ഷമാകുന്നുവെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ജല കമ്മീഷന്‍. പശ്ചിമ, ദക്ഷിണ സംസ്ഥാനങ്ങളിലെ ജലനിരപ്പ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും റിപ്പോര്‍ട്ട്. മെയ് 30 ലെ അവസാന കണക്കനുസരിച്ച് സംസ്ഥാനത്തെ 91 ഡാമുകളിലെയും വെള്ളം സംഭരണശേഷിയുടെ 20 ശതമാനം മാത്രമാണ്. ഇതിനും പുറമെയാണ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ജലം കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം പിടിച്ചത്. 
    രാജസ്ഥാന്‍, ജാര്‍ഗണ്ഡ്, ആന്ധ്ര, ഒഡീഷ, ബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോഴും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ടു നികത്തുകയും വികസനമെന്ന പേരില്‍ കയ്യേറുകയും ചെയ്യുന്നത് നിര്‍ബാധം തുടരുകയാണ്. മാത്രമല്ല, ജലസ്രോതസ്സുകള്‍ മാലിന്യം തള്ളിയും ഫാക്ടറിയില്‍ നിന്നുള്ള വിഷമൊഴുക്കിയും അഴുക്കുചാലാക്കിയിരിക്കുന്നു. ഇതു തുടര്‍ന്നാല്‍ കേരളത്തില്‍ വെള്ളം കിട്ടാക്കനിയാകുമെന്ന് മനസ്സിലാക്കി അധികൃതര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്.
 

RELATED STORIES

Top