logo
add image
യു എസ് വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളും പരിശോധിക്കും

യു എസ് വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളും പരിശോധിക്കും

വാഷിങ്ടണ്‍. യുഎസിലേയ്ക്ക് പോകുന്നതിനുള്ള വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ നടത്തുന്ന സോഷ്യല്‍ മീഡിയ ഇടപെടലുകളും പരിശോധിക്കുന്നതിനുള്ള തീരുമാനവുമായി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഉപയോഗിച്ചു വന്നിരുന്ന ഇ മെയില്‍ അഡ്രസ്സ്, ഫോണ്‍ നമ്പര്‍ എന്നിവയും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ജോലിയ്ക്കും പഠനത്തിനുമായി യുഎസില്‍ വരുന്നവര്‍ക്ക് നിയമം ബാധകമാണ്. 
    തീവ്രവാദ സാന്നിധ്യം സജീവമായ ഇടങ്ങളില്‍ നിന്നും യു എസ് ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടി മുമ്പും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പരിഷ്‌കരിച്ച നിയമമനുസരിച്ച് എല്ലാ അപേക്ഷകരും സോഷ്യല്‍ മീഡിയ വിവരങ്ങള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ തെറ്റാണെന്ന് മനസ്സിലാക്കിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇത്തരമൊരു നടപടി ഗുണം ചെയ്യില്ലെന്നാണ് അമേരിക്കന്‍ പൗരസമിതിയുടെ അഭിപ്രായം. 
 

RELATED STORIES

Top