logo
add image
മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സി (പിസിനാക്)ന് ഒരുക്കങ്ങളായി

മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സി (പിസിനാക്)ന് ഒരുക്കങ്ങളായി

ഫ്‌ളോറിഡ. അമേരിക്കയിലെ മലയാളികളുടെ 37#ാമത് സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മയാമി എയപോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് 2019 ജൂലൈ 4 വ്യാഴം മുതല്‍ 7 ഞായര്‍ വരെയാണ് പിസിനാക് നടക്കുന്നത്. നാഷണല്‍ കണ്‍വീനറായ പാസ്റ്റര്‍ കെ സി ജോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. ദൈവത്തിന്റെ അത്യന്തശക്തി നമ്മുടെ മണ്‍കൂടാരങ്ങളില്‍ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ചര്‍ച്ച് ഓഫ് ഗോഡിന്റെ ഓവര്‍സീയറായ റവ. ഡോ. ടിം ഹില്‍, പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, റെജി ശാസ്താംകോട്ട, പ്രിന്‍സ് തോമസ്, ഡോ. വല്‍സണ്‍ ഏബ്രഹാം, പി എസ് ഫിലിപ്പ് തുടങ്ങിയവരോടൊപ്പം സ്വദേശത്തും വിദേശത്തുമുള്ള നിരവധി ദൈവദാസന്മാരും വചനശുശ്രൂഷയില്‍ പങ്കു ചേരും. 
      കോണ്‍ഫറന്‍സില്‍ എല്ലാ ദിവസവും ബൈബിള്‍ ക്ലാസ്സുകള്‍, പൊതുയോഗം, ഉണര്‍വുയോഗം എന്നിവയുണ്ടായിരിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും നടക്കുന്ന സഹോദരിമാരുടെ സമ്മേളനത്തില്‍ സിസ്റ്റര്‍ ആന്‍സി ജോര്‍ജ്ജ് ആലപ്പാട്ട് ശുശ്രൂഷിക്കും. ശനിയാഴ്ച 10:30 മുതല്‍ 12:30 വരെ ഡോ. വിജി തോമസിന്റെ നേതൃത്വത്തില്‍ ആരോഗ്യ സെമിനാര്‍ ഉണ്ടായിരിക്കും. 
    ശുശ്രൂഷക സമ്മേളനങ്ങള്‍, യൂത്ത് വര്‍ഷിപ്പ്, ഗ്ലോബല്‍ പ്രെയര്‍ ഫെല്ലോഷിപ്പ് യോഗം, കുട്ടികളുടെ യോഗം തുടങ്ങിയ നിരവധി പ്രോഗ്രാമുകളാണ് കോണ്‍ഫറന്‍സില്‍ ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച പൊതുസഭായോഗവും തിരുവത്താഴവും ഉണ്ടായിരിക്കും. പി സി നാക് ആദ്യമായി ബൈബിള്‍ ക്വിസ് മത്സരത്തിനും വേദിയാവുകയാണ്. കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മികച്ച താമസ, ഭക്ഷണ സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
 

RELATED STORIES

Top