logo
add image
പതിനേഴാമത് ഐ പി സി കുടുംബസംഗമം; ഒരുക്കങ്ങള്‍  പുരോഗമിക്കുന്നു

പതിനേഴാമത് ഐ പി സി കുടുംബസംഗമം; ഒരുക്കങ്ങള്‍  പുരോഗമിക്കുന്നു

ഒര്‍ലാന്റോ. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഒര്‍ലാന്റയില്‍ നടക്കുന്ന പതിനേഴാമത് ഐ പി സി കുടുംബസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പട്ടണത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സീ വേള്‍ഡ് തീം പാര്‍ക്കിന് സമീപം ഡബിള്‍ട്രീ ഹില്‍ട്ടണ്‍ ഹോട്ടല്‍ സമുച്ചയത്തിലാണ് 2019 ജൂലൈ 25 മുതല്‍ 28 വരെ കോണ്‍ഫറന്‍സ് നടക്കുന്നത്. പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, സാജന്‍ ജോയി ബാംഗ്ലൂര്‍, പാസ്റ്റര്‍ ആരന്‍ ബുര്‍ക്ക് എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ സൂസന്‍ ജോയി ശുശ്രൂഷിക്കും. കൂടാതെ സ്വദേശത്തും വിദേശത്തുമുള്ള നിരവധി ദൈവദാസന്മാരും ശുശ്രൂഷിക്കും. ഇത് മടങ്ങി വരവിന്റെ.യും പുതുക്കത്തിന്റെ.യും സമയം എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.   ഡോ. ബ്ലസ്സന്‍ മേമനയുടെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ നടക്കും. 
 

RELATED STORIES

Top