logo
add image
നിപ; രോഗിയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍

നിപ; രോഗിയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍

കൊച്ചി. എറണാകുളത്ത് നിപ സ്ഥിരീകരിച്ച രോഗിയുടെ നില മെച്ചപ്പെട്ടതായും പനി കുറഞ്ഞതായും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ വൈറസിന്റെ ഉറവിടം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.  ഇതിനായുള്ള പരിശോധനകള്‍ ധ്രുതഗതിയില്‍ നടത്തിവരികയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. യുവാവുമായി ഇടപഴകിയെന്ന് സംശയിക്കുന്ന 311 പേരുടെ പട്ടിക തയാറാക്കി നിരീക്ഷിച്ചു വരികയാണ്. 
    രോഗിയെ പരിചരിച്ച മൂന്നു നഴ്‌സുമാരും പനി ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. നിപ വൈറസ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും നിരീക്ഷണങ്ങള്‍ നടത്തുകയാണ് അധികൃതര്‍. മുമ്പത്തേതിനേക്കാള്‍ ആത്മവിശ്വാസത്തോടെയാണ് നിപയെ നേരിടുന്നത്. പ്രതിരോധ നടപടിയെന്നവണ്ണം ഡല്‍ഹിയിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളോടൊപ്പം പ്രതിരോധപ്രവര്‍ത്തനങ്ങളും സ്വീകരിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
 

RELATED STORIES

Top