logo
add image
 46 ലക്ഷം കുരുന്നുകള്‍ നാളെ സ്‌കൂളിലേക്ക്

46 ലക്ഷം കുരുന്നുകള്‍ നാളെ സ്‌കൂളിലേക്ക്

തിരുവനന്തപുരം. കളിചിരികള്‍ നിറഞ്ഞ അവധിക്കാലത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍ മനസ്സില്‍ സുക്ഷിച്ച് അക്ഷരമുറ്റത്തേക്കെത്തുന്നത് 46 ലക്ഷം കുട്ടികള്‍. ഒന്നാം ക്ലാസു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് സ്‌കൂളിലേക്കെത്തുന്നത് ഇതാദ്യമാണ്. എല്ലാ ക്ലാസ്സുകളും ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കിയതിനു ശേഷമുള്ള ആദ്യ അധ്യയനവര്‍ഷമാണിത്. ഈ വര്‍ഷം പൊതുവിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ കൂടുതലായി എത്തുന്നുണ്ട്. സ്‌കൂളിനെ ഒരു മേധാവിയുടെ കീഴിലാക്കുകയാണ് പുതിയ പരിഷ്‌കാരത്തിലൂടെ ചെയ്യുന്നത്. കൂടാതെ പരീക്ഷകളും ഒരുമിച്ചായിരിക്കും നടത്തുക. 
    4752 സ്‌കൂളുകളിലെ ക്ലാസ്സ്മുറികള്‍ ഹൈടെക് നിലവാരത്തിലേക്കുയര്‍ത്താന്‍ സര്‍ക്കാരിനായി. ഇനിയും 9940ല്‍ പരം സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിനുള്ള നടപടികള്‍ ഓഗസ്റ്റ് മാസത്തോടെ പുര്‍ത്തിയാക്കും. ഇതിനു മുന്നോടിയായി അധ്യാപകര്‍ക്ക് ഐടി പരിശീലനം നല്‍കി. പ്ലസ്ടുവിലെ കണക്കു വിഷയങ്ങള്‍ എളുപ്പമാക്കുന്നതിനായി മാത്‌സ് ലാബ്, ഫിസിക്‌സ് പഠനത്തിന് എക്‌സ്‌പൈസ് കിറ്റുകള്‍ എന്നിവ പുതുതായി സ്‌കൂളുകളിലെത്തും. 
  സ്‌കൂളുകളില്‍ ഹരിതചട്ടം കര്‍ശനമായി  നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പ്രവേശനോത്സവങ്ങള്‍ക്കും ഇതു ബാധകമാണ്. പ്ലാസ്റ്റിക് കുപ്പികള്‍, പാത്രങ്ങള്‍ എന്നിവ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. 
 

RELATED STORIES

Top