logo
add image
ദിവസവും ശീലമാക്കൂ ഒരു ഗ്ലാസ്സ് മോര്, അറിയാം മോരിന്റെ ഗുണങ്ങള്‍

ദിവസവും ശീലമാക്കൂ ഒരു ഗ്ലാസ്സ് മോര്, അറിയാം മോരിന്റെ ഗുണങ്ങള്‍

ചോറിനുശേഷം ഇത്തിരി മോര്... ചിലരുടെ ഭക്ഷണരീതിയില്‍ മോര് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ദിവസേന ഭക്ഷണക്രമത്തില്‍ മോരുള്‍പ്പെടുത്തിയാല്‍ ഗുണങ്ങളേറെയെന്ന് വിദഗ്ദര്‍. ദാഹം ശമിപ്പിക്കാന്‍ ഏറ്റവും ബെസ്റ്റ് പാനീയമാണ് മോര്. പൊട്ടാസ്യത്തിന്റെയും വൈറ്റമിന്‍ ബി യുടെയും കലവറയാണ് മോര്. പൈല്‍സ് ഉള്ളവര്‍ക്ക് ഏറ്റവും നല്ല ഔഷധമാണിത്. ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും ഉത്തമം തന്നെയാണ് മോര്. മാത്രമല്ല, മഞ്ഞള്‍ കാച്ചിയ മോര് കുടിയ്ക്കുന്നതിലൂടെ വയര്‍ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും. 
     മോരില്‍ ധാരാളം അയേണ്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. കരള്‍ രോഗങ്ങള്‍ ~ഒരു പരിധിവരെ ചെറുക്കാനും മോരിനു കഴിയും. ശരീരത്തിന് ഉന്മേഷവും സുഖവും നല്‍കുന്നതില്‍ മോരിനുള്ള പങ്ക് വളരെ വലുതാണ്. 

RELATED STORIES

Top