logo
add image
പഴയ മരുന്നുകള്‍ തലവേദനയോ? വിഷമിക്കേണ്ട, വഴിയുണ്ട്..

പഴയ മരുന്നുകള്‍ തലവേദനയോ? വിഷമിക്കേണ്ട, വഴിയുണ്ട്..

തിരുവനന്തപുരം. മരുന്നുകള്‍ കഴിക്കുന്നതിന്റെ കാര്യത്തില്‍ മലയാളികള്‍ ഒരു പടി മുന്നിലാണെന്ന് പറയാം. എന്നാല്‍ പഴയ മരുന്നുകള്‍ എന്തു ചെയ്യുമെന്ന് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകാറുണ്ട്. എന്നാല്‍ ഇനിയതിന്റെ ആവശ്യമില്ല. മരുന്നുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള പദ്ധതിയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍  വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. 
    പഴയ മരുന്നുകള്‍ കത്തിക്കുന്നതും വലിച്ചെറിയുന്നതും ഒരുപോലെ പ്രകൃതിയെ ദോഷമായി ബാധിക്കുന്നവയാണ്. എന്നാല്‍ ഡ്രഗ്‌സ് കണ്‍ഡ്രോളര്‍ വിഭാഗത്തിന്റെ പ്രോഗ്രാം ഓണ്‍ റിമൂവല്‍ ഓഫ് അണ്‍യൂസ്ഡ് ഡ്രഗ്‌സ് (പ്രൗഡ്) എന്ന പദ്ധതിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിന്റെ ഭാഗമായി മരുന്നുകടകള്‍ക്കു മുന്നില്‍ സ്ഥാപിക്കുന്ന പെട്ടികളില്‍ ഉപയോഗിച്ച ശേഷമുള്ള മരുന്നുകളും ഒഴിഞ്ഞ സ്ട്രിപ്പുകളും ആളുകള്‍ക്ക് നിക്ഷേപിക്കാം. മാസത്തിലൊരിക്കല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗത്തിലെ ജീവനക്കാരെത്തി ശേഖരിച്ച് വെയര്‍ ഹൗസിലെത്തിച്ച് തരം തിരിച്ച് സംസ്‌കരിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനിയായ റാംകിയ്ക്ക് നല്‍കും. തുടക്കത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമായിരിക്കും പദ്ധതി തുടങ്ങുക. പദ്ധതി വിജയിക്കുകയും സര്‍ക്കാര്‍ സഹായം ലഭിക്കുകയും ചെയ്യുന്നതിനനുസരിച്ച് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാമെന്നാണ് പ്രൗഡിന്റെ പ്രതീക്ഷ. 
 

RELATED STORIES

Top