logo
add image
പ്രകൃതിയ്‌ക്കൊരു കുട പദ്ധതിയുമായി സി സി വൈ എം

പ്രകൃതിയ്‌ക്കൊരു കുട പദ്ധതിയുമായി സി സി വൈ എം

കോട്ടയം: ആഗോള താപനത്തെ തടയാനും പ്രകൃതിയെ സംരക്ഷിക്കാനുമായി സി സി വൈ എംന്റ ആഭിമുഖ്യത്തില്‍ പ്രകൃതിയ്‌ക്കൊരു കുട പദ്ധതി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 5 ന് കോട്ടയത്ത് നടന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ശ്രീ സണ്ണി പാമ്പാടി സി സി വൈ എം സ്റ്റേറ്റ് സെക്രട്ടറിയായ പാസ്റ്റര്‍ രാജീവ് ജോണിന് പ്ലാവിന്‍ തൈ നല്‍കിയായിരുന്നു ഉദ്ഘാടനം. തൊണ്ടമ്പറല്‍ യു പി എസിലെ ഹെഡ്മാസ്റ്ററാണ് ആദ്യ മരം നട്ടത്. സി സി വൈ എമ്മിന്റെ ഉദ്യമത്തില്‍ നാട്ടുകാരും ഒപ്പം റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളും ചേര്‍ന്നു. തുടര്‍ന്നു നടന്ന വൃക്ഷത്തൈ വിതരണം പ്ലാസ്റ്റിക് ഒഴിവാക്കി പേപ്പര്‍ കവറില്‍ ആണ് നല്‍കിയത്. 
    ഇതോടനുബന്ധിച്ച് ഒളശ്ശ റെവലേഷന്‍ സഭയില്‍ നടന്ന സമ്മേളനത്തില്‍ കോട്ടയം ജില്ലയുടെ സി സി വൈ എം കോര്‍ഡിനേറ്ററായ സാബു സി ആയിരുന്നു അധ്യക്ഷത വഹിച്ചത്. ജില്ലയിലെ എച്ച് എം ഐ പ്രൊമോഷനല്‍ സെക്രട്ടറി സുബി കുര്യാക്കോസ് മുഖ്യ സന്ദേശം നല്‍കി. സൗണ്ട് ഓഫ് റെവലേഷന്‍ ടീം ഗാനങ്ങളാലപിച്ചു. 
 

RELATED STORIES

Top