logo
add image
കാലവര്‍ഷം; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കാലവര്‍ഷം; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം. കാലവര്‍ഷം എത്തുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട് ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പു ലഭിച്ച പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട വകുപ്പുകളോടും ഉദ്യോഗസ്ഥരോടും വേണ്ട തയാറെടുപ്പുകള്‍ നടത്താനാവശ്യപ്പെട്ടിട്ടുണ്ട്. താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടയിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കും.  
 

RELATED STORIES

Top